കേരള ഹൈക്കോടതി പരസരത്ത് 2 മാസത്തേക്ക് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

 


കൊച്ചി: (www.kvartha.com 18.11.2016) കേരള ഹൈക്കോടതി പരസരത്ത് രണ്ടു മാസത്തേക്ക് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹൈക്കോടതി മന്ദിരത്തിന് 200 മീറ്റര്‍ ചുറ്റളവില്‍ പ്രകടനം, യോഗം, സംഘം ചേരല്‍, ഉച്ചഭാഷിണിയുടെ ഉപയോഗം എന്നിവ നിരോധിച്ച് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫിറുള്ളയാണ് പ്രഖ്യാപനം നടത്തിയത്. ക്രിമിനല്‍ നടപടി ചട്ടത്തിലെ 144 (3) വകുപ്പ് പ്രകാരമുള്ള ഉത്തരവ് 2016 നവംബര്‍ 17 മുതല്‍ രണ്ടു മാസത്തേക്ക് പ്രാബല്യത്തിലുണ്ടായിരിക്കും.

അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായിരുന്ന സംഘട്ടനത്തെ തുടര്‍ന്ന്
കേരള ഹൈക്കോടതിയുടെ 2016 ജൂലൈ 27 ലെ ഇടക്കാല ഉത്തരവിന്റെയും അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ 2016 നവംബര്‍ 10ന് നല്‍കിയ കത്തിന്റൈയും അടിസ്ഥാനത്തില്‍ ജില്ലാ
മജിസ്‌ട്രേറ്റ് എന്ന നിലയിലാണ് കളക്ടറുടെ ഉത്തരവ്.

കൊച്ചി സിറ്റി പോലീസ് ചീഫിനും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ കണയന്നൂര്‍ തഹസില്‍ദാര്‍ക്കുമാണ് ഉത്തരവ് നടപ്പാക്കാനുള്ള ചുമതല. ഉത്തരവ് സംബന്ധിച്ച വിശദാംശങ്ങള്‍ നിയമവകുപ്പ് സെക്രട്ടറിക്കും കൈമാറിയിട്ടുണ്ട്.

കേരള ഹൈക്കോടതി പരസരത്ത് 2 മാസത്തേക്ക് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Also Read:
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia