NCP | എന്‍സിപിയില്‍ സംസ്ഥാന പ്രസിഡന്റ് പി സി ചാകോയ്‌ക്കെതിരെ പടയൊരുക്കം; ഗ്രൂപ് കളിക്കുന്നുവെന്ന് വിമത വിഭാഗം
Oct 28, 2023, 12:22 IST
കണ്ണൂര്‍: (KVARTHA) എന്‍സിപി സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ പി സി ചാകോ പാര്‍ടിക്കകത്ത് വിഭാഗീയത സൃഷ്ടിക്കുകയാണെന്ന് ഒരു വിഭാഗം എന്‍സിപി നേതാക്കള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പ്രഫുല്‍ പട്ടേല്‍ എംപിയാണ് തിരഞ്ഞെടുക്കപ്പെട്ട പാര്‍ടി വര്‍കിംഗ് പ്രസിഡന്‍ഡെന്നും മഹാരാഷ്ട്ര ഉള്‍പെടെ ഭൂരിപക്ഷം സംസ്ഥാന കമിറ്റികളും ജനപ്രതിനിധികളും പ്രഫുല്‍ പട്ടേലിന്റെ തീരുമാനത്തേയും നേതൃത്വത്തേയുമാണ് അംഗീകരിച്ചിട്ടുളളതെന്നും ചാകോയെ എതിര്‍ക്കുന്ന നേതാക്കള്‍ ആരോപിച്ചു.
കേരളത്തില്‍ എന്‍സിപിക്ക് നേതൃത്വം നല്‍കുന്നത് പാര്‍ടി അഖിലേന്‍ഡ്യാ ജനറല്‍ സെക്രടറിയായ എന്‍ പി മുഹമ്മദ് കുട്ടിയാണ്. ശരത് പവ്വാറിന്റെ തണലില്‍ എന്‍സിപിയെ കോണ്‍ഗ്രസ് പാളയതത്തില്‍ കൊണ്ടുപോയി കെട്ടാനുളള നീക്കമാണ് പി സി ചാക്കോ നടത്തുന്നത്. കോണ്‍ഗ്രസ് പഴയതിലും ദുര്‍ബലമായ പാര്‍ടിയാണ്. ഇത്തരം പാര്‍ടിയില്‍ ലയിക്കാനുളള ശ്രമം ആത്മഹത്യാപരവും എന്‍സിപി പ്രവര്‍ത്തകരോടുളള വഞ്ചനയുമാണെന്ന് നേതാക്കള്‍ പറഞ്ഞു.
എന്‍സിപി ഭാരവാഹികള്‍. കഴിഞ്ഞ കുറേ നാളുകളായി അദ്ദേഹം മാധ്യമങ്ങളോട് പരസ്യമായി പാര്‍ട്ടിയുടെ െകേരളത്തിലെ പാര്‍ലമെന്ററി നേതാവായ തോമസ് കെ തോമസിനെ അധിക്ഷേപിക്കുകയാണ്. അദ്ദേഹത്തിന്റെ ഇത്തരം നടപടിയില്‍ ഭൂരിപക്ഷം പ്രവര്‍ത്തകരും കടുത്ത അസംതൃപ്തിയിലാണ്. എന്‍സിപിയെ തകര്‍ക്കാനുള്ള ഏതൊരു നീക്കത്തെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെറുത്തുനില്‍ക്കും. സംസ്ഥാനതലത്തില്‍ പിരിച്ചെടുത്ത ഏകദേശം രണ്ട് കോടി രൂപ ചാക്കോയും അദ്ദേഹത്തിന്റെ വിശ്വസ്തന്റെയും കൈകളിലാണ്.
ഏറണാകുളത്ത് പാര്‍ടി ഫന്‍ഡ് ഉപയോഗിച്ച് പാര്‍ടിക്ക് പുതിയ കെട്ടിടം വാങ്ങുമെന്നാണ് പറഞ്ഞത്. എന്നാല്‍ വാങ്ങിയത് നാളെ ചാക്കോവിന്റെ കൈകളിലേക്ക് തന്നെ പണം എത്തിച്ചേരുന്ന തരത്തില്‍ ലീസിലാണ് ഓഫീസ് എടുത്തത്. തന്നോടൊപ്പം കോണ്‍ഗ്രസ് ഐ പുറംതള്ളിയ നേതാക്കളെ ഒപ്പം കുട്ടി അവര്‍ക്ക് ബോഡുകളും കോര്‍പ്പറേഷനുകളും വീതം വെച്ച് നല്‍കുകയാണ് ചെയ്തത്. 40 ലേറെ കാലമായി ഈ പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പൊഴുക്കിയ നേതാക്കളെയും പ്രവര്‍ത്തകരെയും തള്ളിയാണ് ചാക്കോ തന്റെ അധികാരം ഉപയോഗിച്ച് ഇങ്ങനെ ചെയ്തത്. ഇതിനെല്ലാം വന്‍ പ്രതിഫലം വാങ്ങിയെന്നാണ് വിവരം പിഎസ്സി മെമ്പര്‍ നിയമനം മുതല്‍ ചാക്കോ നടത്തിയ പല അഴിമതിക്കുമെതിരെ പാര്‍ടിയില്‍പ്പെട്ടവര്‍ തന്നെ നിയമനടപടികളുമായി പോയിരിക്കുകയാണ്.
കാര്യലാഭത്തിനായി മന്ത്രി എ കെ ശശീന്ദ്രന്റെ അടുത്ത ആളായിട്ടാണ് ചാക്കോ നീങ്ങുന്നത്. പാര്‍ടിയില്‍ രണ്ട് എംഎല്‍എമാരാണ് ഉള്ളത്. മന്ത്രിസഭയുടെ തുടക്കത്തില്‍ തന്നെ പാര്‍ട്ടിയുടെ നേതാക്കള്‍ എടുത്ത തീരുമാനമായിരുന്നു രണ്ട് എംഎല്‍എമാരും മന്ത്രി സ്ഥാനം പങ്കിടണമെന്നത്. എന്നാല്‍ ചാക്കോയുടെ അഴിമതി തോമസ് കെ തോമസ് എംഎല്‍എയോട് നടക്കില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ തോമസിന് പകരം പുതിയ അവതാര ങ്ങളെ ഭാവിയില്‍ പ്രതിഷ്ഠിക്കുന്നതിന് വേണ്ടിയാണ് തോമസ് കഴിവ് കെട്ടവനെന്ന് പറഞ്ഞ് നടക്കുന്നത്. ഇത് കുട്ടനാട്ടെ വോട്ടര്‍മാരെ അപമാനിക്കാലാണെന്നും ഇവര്‍ പറഞ്ഞു.
പാര്‍ടി തോമസിന് മന്ത്രിസ്ഥാനം കൊടുക്കാന്‍ പറഞ്ഞിട്ടില്ലെന്നാണ് ചാകോ പറയുന്നത്. ഇത് എടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല. ഒരു ജനാധിപത്യ പാര്‍ടിയില്‍ വ്യക്തിയുടെ അപ്രമാദിത്യം നടക്കില്ലെന്ന് ചാക്കോ മനസ്സിലാക്കണമെന്നും സംസ്ഥാന ഭാരവാഹികളായ വി വി കുഞ്ഞികൃഷ്ണന്‍, പി കുഞ്ഞികൃഷ്ണന്‍, കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് പ്രശാന്ത് മുരിക്കോളി, മുന്‍ ജില്ലാ പ്രസിഡന്റ് ജോബിഷ് ജോസഫ് എന്നിവര്‍ പറഞ്ഞു.
Keywords: NCP, Leaders, State President, PC Chacko, News, Kerala, Kerala News, Politics, Political Party, Press Conference, Section of NCP leaders against state president PC Chacko in NCP.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.