Reverse Aging | പെട്ടെന്ന് പ്രായമാകുന്നത് തടയാന്‍ ഈ ശീലങ്ങള്‍ ചെയ്ത് തുടങ്ങൂ; ഉറപ്പായും ഫലം കിട്ടും
Feb 26, 2024, 16:02 IST
കൊച്ചി: (KVARTHA) ഇന്നത്തെ തിരക്കിട്ട ജീവിത യാത്രയില്‍ പലര്‍ക്കും സ്വന്തം ആരോഗ്യ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കാന്‍ സമയം കിട്ടാറില്ല. ഇത് അവരെ അസുഖക്കാരികളാക്കുന്നു. ചെറുപ്രായത്തില്‍ തന്നെ ശരീരം തളര്‍ചയുടെയും ക്ഷീണത്തിന്റെയും ലക്ഷണങ്ങള്‍ കാണിക്കുന്നു. ഭാരം ഉയര്‍ത്താന്‍ പ്രയാസം, വിട്ടുമാറാത്ത ക്ഷീണം, ജോലികളില്‍ അലസത, ഊര്‍ജക്കുറവ് എന്നിവ പതിവായി അനുഭവപ്പെടുന്നു. എന്തുകൊണ്ടാണ് ഇത്തരത്തില്‍ പെട്ടെന്ന് പ്രായമാകുന്നത് എന്നതിനുള്ള കാരണം ആരോഗ്യ വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. അത് എന്താണെന്നും പ്രതിവിധി എന്താണെന്നും നോക്കാം.
നാരുകള്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുക
നാരുകള്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുക. പഴങ്ങളും പച്ചക്കറികളും ഓട്സ്, പരിപ്പ്, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ ശരീരത്തിന് ആരോഗ്യകരമായ ഊര്‍ജം നിലനിര്‍ത്താന്‍ സഹായിക്കും. ഭക്ഷണത്തിലെ നാരുകള്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുകയും ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുകയും ചെയ്യുന്നു.
ബി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക
തലച്ചോറിനെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് ബി -6 ഉം ഫോളേറ്റും പ്രധാനമാണ്. ഹൃദ്രോഗം, അര്‍ബുദം, പ്രമേഹം എന്നിവ ഒഴിവാക്കാന്‍ ധാന്യങ്ങള്‍ സഹായിക്കുന്നു. ക്വിനോവ, സൂജി, ഗോതമ്പ് അല്ലെങ്കില്‍ പയര്‍വര്‍ഗങ്ങള്‍ എന്നിവ കഴിക്കുക.
ആവശ്യത്തിന് വെള്ളം കുടിക്കുക
മനുഷ്യശരീരത്തില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത് വെള്ളമാണ്. വെള്ളം കുടിക്കാതിരുന്നാല്‍ അത് ശരീരത്തെ മോശമായി ബാധിക്കുകയും പെട്ടെന്ന് വാര്‍ധക്യം പിടികൂടുകയും ചെയ്യുന്നു. പ്രായം കൂടുന്നതനുസരിച്ച് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നു, ദാഹം മങ്ങാന്‍ തുടങ്ങുന്നു. എന്നാല്‍ ശരീരത്തില്‍ വെള്ളം കുറവാണെന്ന കാര്യം അറിയാന്‍ കൂടുതല്‍ സമയമെടുക്കുന്നു. അതുകൊണ്ടുതന്നെ ആവശ്യത്തിന് വെള്ളം ശരീരത്തിലില്ലെങ്കില്‍ അത് മാനസികാവസ്ഥയെ ബാധിക്കുകയും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടാവുകയും ചെയ്യുന്നു. അതിനാല്‍ ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കുക.
വ്യായാമം ചെയ്യുക
പ്രായം കൂടുന്തോറും ശരീര ചലനങ്ങള്‍ അല്‍പ്പം മന്ദഗതിയിലാകും. ശരീരത്തെയും തലച്ചോറിനെയും ആരോഗ്യകരമായി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ വ്യായാമം നിത്യജീവിതത്തിന്റെ ഭാഗമാക്കുക. അസ്ഥികള്‍, പേശികള്‍, സന്ധികള്‍ എന്നിവ ആരോഗ്യകരമായി നിലനിര്‍ത്താനും ഓസ്റ്റിയോ പൊറോസിസിന്റെ സാധ്യത കുറക്കാനും രക്തസമ്മര്‍ദം സാധാരണ നിലയിലാക്കാനും സമ്മര്‍ദം നിയന്ത്രിക്കാനും ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കാനുമൊക്കെ വ്യായാമം സഹായിക്കും.
കൂടാതെ സന്ധിവാതം അല്ലെങ്കില്‍ പ്രമേഹം പോലുള്ള വിട്ടുമാറാത്ത അവസ്ഥകളെ നിയന്ത്രിക്കാനും സന്തുലിതാവസ്ഥ നിലനിര്‍ത്താനും വ്യായാമം സഹായിക്കുന്നു. ആരോഗ്യമുള്ള ഒരു മുതിര്‍ന്നയാള്‍ ഓരോ ആഴ്ചയും കുറഞ്ഞത് 150 മിനുറ്റെങ്കിലും വ്യായാമം ചെയ്യേണ്ടത് ആവശ്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
സ്ട്രെസ് കുറക്കുക
ജോലിയുമായി ബന്ധപ്പെട്ട ക്ഷീണം കോശങ്ങളിലെ ഗുരുതരമായ ഡി എന്‍ എയെ ദോഷകരമായി ബാധിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ടെലോമിയേഴ്സ് എന്നറിയപ്പെടുന്ന ഡി എന്‍ എ വിഭാഗങ്ങളുടെ ദൈര്‍ഘ്യം ഗവേഷകര്‍ കണക്കാക്കിയിട്ടുണ്ട്. ഇതുപ്രകാരം കൂടുതല്‍ ജോലി സമ്മര്‍ദമുള്ള വ്യക്തികള്‍ക്ക് കുറഞ്ഞ അളവിലാണ് ടെലോമിയറുകളെന്ന് കണ്ടെത്തി.
ടെലോമിയറുകള്‍ വളരെ കുറയുമ്പോള്‍ കോശങ്ങള്‍ക്ക് നാശമോ കേടുപാടുകളോ സംഭവിക്കുന്നു. എന്നാല്‍ ജോലിഭാരം അനുഭവിക്കാത്തവര്‍ക്ക് കൂടുതല്‍ ടെലോമിയറുകളുണ്ട്. ടെലോമിയറിന്റെ കുറവ് മൂലം ശരീരത്തില്‍ പാര്‍കിന്‍സണ്‍സ്, ടൈപ്പ് 2 പ്രമേഹം, ഹൃദയ രോഗങ്ങള്‍, കാന്‍സര്‍ എന്നിവ ഉണ്ടാകാന്‍ കാരണമാകുന്നു.
പുകവലി ഉപേക്ഷിക്കുക
പുകവലിക്കുന്നവരാണെങ്കില്‍ ആ ശീലം ഉപേക്ഷിക്കുക. പുകവലി മസ്തിഷ്‌കത്തെ ബാധിക്കുകയും പ്രായമാകല്‍ പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യും.
വിറ്റാമിന്‍ സപ്ലിമെന്റുകള്‍
ചില സമയങ്ങളില്‍ ഭക്ഷണത്തില്‍ നിന്ന് ആവശ്യത്തിന് വിറ്റാമിനുകളോ അല്ലെങ്കില്‍ ധാതുക്കളോ കിട്ടാതെവരാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ശരീരം അതിന് ആവശ്യമായ ചില ഘടകങ്ങള്‍ ആഗിരണം ചെയ്യുകയോ ഉത്പാദിപ്പിക്കുകയോ ചെയ്യാതെവരും. ഈ അവസ്ഥ പരിഹരിക്കാന്‍ വിറ്റാമിന്‍ സപ്ലിമെന്റുകള്‍ ആവശ്യമാണ്. അതിനായി ഒരു ഡോക്ടറെ സമീപിച്ച് അഭിപ്രായം തേടുക.
പ്രായത്തിനനുസരിച്ച്, ശരീരം ആഗിരണം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കാല്‍സ്യം നഷ്ടപ്പെടാന്‍ തുടങ്ങും. ഇതിന്റെ അഭാവം അസ്ഥികളെ വേഗത്തില്‍ ക്ഷയിപ്പിക്കും. പ്രത്യേകിച്ച് ആര്‍ത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകള്‍ക്ക് ഓസ്റ്റിയോ പൊറോസിസ് കണ്ടുവരുന്നു. പാല്‍, തൈര്, ചീസ് എന്നിവ കാല്‍സ്യം ലഭിക്കുന്നതിനുള്ള നല്ല ഭക്ഷണ സ്രോതസുകളാണ്.
കാല്‍സ്യം ആഗിരണം ചെയ്യാന്‍ ശരീരത്തിന് വിറ്റാമിന്‍ ഡി ആവശ്യമാണ്. ഇത് പേശികള്‍, ഞരമ്പുകള്‍, രോഗപ്രതിരോധ ശേഷി എന്നിവ ശരിയായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം തട്ടിക്കുക. വിറ്റാമിന്‍ ഡിയുടെ നല്ല ഉറവിടമായ സാല്‍മണ്‍, അയല, മത്തി തുടങ്ങിയ കൊഴുപ്പ് മത്സ്യങ്ങള്‍ കഴിക്കുക എന്നിവ വഴി പരിഹാരമുണ്ടാക്കാം.

Keywords: Seeking the Fountain of Youth? Tips to Reverse Aging, Kochi, News, Reverse Aging, Youth Tips, Health Tips, Health, Doctors, Drinking Water, Exercise, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.