Passed Away | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി സി കുഞ്ഞിരാമന്‍ നമ്പ്യാര്‍ നിര്യാതനായി
Feb 16, 2024, 19:36 IST
തളിപ്പറമ്പ്: (KVARTHA) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അംഗവും കുഞ്ഞിരാമന്‍ നമ്പ്യാര്‍ (90) നിര്യാതനായി. വെള്ളിയാഴ്ച്ച രാവിലെ കണ്ണൂര്‍ എംഎം ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടും പയ്യന്നൂര്‍ കോളേജ് ഭരണസമിതി ഡയറക്ടറുമായിരുന്നു. കടന്നപ്പള്ളി പടിഞ്ഞാറേക്കര സ്വദേശിയായ കുഞ്ഞിരാമന്‍ നമ്പ്യാര്‍ കണ്ടോന്താര്‍ ഇടമന യു പി സ്‌കൂള്‍ പ്രധാനധ്യാപകനായിരുന്നു. വര്‍ഷങ്ങളായി കൂവേരിയിലാണ് താമസം.
ഭാര്യ പരേതയായ കല്ലൂര്‍ പത്മാവതി (കൂവേരി). മക്കള്‍ മനോജ്, പ്രസാദ് (ഇരുവരും ഇംഗ്ലണ്ട്), സുനീഷ്, സുരേഷ്. മരുമക്കള്‍ റോഷ്‌നി (തളിപ്പറമ്പ), പ്രവീണ (ചെറുവത്തൂര്‍), നിത്യ (മാങ്ങാട്), നീതു (പെരുമ്പടവ്).
സി സി രുഗ്മിണി അമ്മ, സി സി ബാലകൃഷ്ണന്‍ നമ്പ്യാര്‍, സി സി ശിവശങ്കരന്‍ നമ്പ്യാര്‍, സി സി പത്മാവതി അമ്മ, സി സി ഭവാനി അമ്മ.
കണ്ടോന്താറ് ഇടമന യുപി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം കൂവേരിയിലെ സ്വവസതിയിലെത്തിച്ചു. സംസ്‌കാരം ഉച്ചതിരിഞ്ഞ് 3ന് കൂവേരി സമുദായ ശ്മശാനത്തില്‍ നടന്നു.

Keywords: Senior Congress leader C C Kunhiraman Nambiar passed away, Kannur,Kannur-News, Kerala, Kerala-News, Obituary, Obituary-News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.