Obituary | മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം ആര്‍ സജേഷ് നിര്യാതനായി
Jul 2, 2024, 17:06 IST
ഇന്‍ഡ്യാവിഷന്‍, കൈരളി, ന്യൂസ് 18, ആകാശവാണി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു
കേരളത്തിലെ അറിയപ്പെടുന്ന ടെലിവിഷന്‍ ജേര്‍ണലിസ്റ്റാണ്
വയനാട്: (KVARTHA) മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കേരളത്തിലെ അറിയപ്പെടുന്ന ടെലിവിഷന്‍ ജേര്‍ണലിസ്റ്റുമായ എംആര്‍ സജേഷ് (46) നിര്യാതനായി. ബത്തേരി കുപ്പാടി സ്വദേശിയാണ്. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്‍ഡ്യാവിഷന്‍, കൈരളി, ന്യൂസ് 18, ആകാശവാണി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു.
കരള്‍ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: ഷൈമി, ആറാം ക്ലാസ് വിദാര്‍ഥിനി ശങ്കരി ഏക മകളാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.