കൊലപ്പെടുത്തിയെന്ന് പ്രതി: സിസ്റ്റര്‍ മരിയയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ആരംഭിച്ചു
Oct 2, 2015, 12:30 IST
പാലാ: (www.kvartha.com 02.10.2015) പാലാ ലിസ്യൂ മഠത്തിലെ സിസ്റ്റര്‍ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി സതീഷ് ബാബുവിന്റെ പുതിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സിസ്റ്റര്‍ ജോസ് മരിയയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ആരംഭിച്ചു.
ചേറ്റുതോട് എസ്.എച്ച് മഠം അംഗമായ സിസ്റ്റര്‍ ജോസ് മരിയ(81) യെ താന്‍ തലയ്ക്കടിച്ചുകൊലപ്പെടുത്തിയതാണെന്നാണ് സതീഷ് ബാബു മൊഴി നല്‍കിയത്. ഇതോടെ ഈ കേസിന് പുതിയ വഴിത്തിരിവുണ്ടാവുകയായിരുന്നു. സിസ്റ്റര്‍ ജോസ് മരിയയെ 2015 ഏപ്രില്‍ 17നു വെളുപ്പിനാണ് മഠത്തിലെ മുറിയില്‍ തലയ്ക്കു മുറിവേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. കന്യാസ്ത്രീ തെന്നിവീണ് മരിച്ചതാണെന്നു കരുതി മഠം അധികൃതര്‍ 18നു മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.
എന്നാല്‍ പുതിയ വെളിപ്പെടുത്തല്‍ വന്നതോടെ സ്വാഭാവിക മരണമായി കരുതിയ സംഭവം
കൊലപാതകമാണെന്ന് തിരിച്ചറിയുകയായിരുന്നു. കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് സിസ്റ്റര്‍ ജോസ് മരിയയെ സംസ്‌കരിച്ചത്. മൃതദേഹം പുറത്തെടുത്തശേഷം ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കും.
ജില്ലാ പോലീസ് മേധാവി സതീഷ് ബിനോ, ഡിവൈ.എസ് പി സുനീഷ് ബാബു, സി.ഐ ബാബു സെബാസ്റ്റ്യന്‍, ആര്‍.ഡി.ഒ സി. കെ. പ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ കോട്ടയം മെഡിക്കല്‍ കോളജിലെ പോലീസ് സര്‍ജന്‍ ഡോ. രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക.
Also Read:
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വാക്കുപാലിച്ചു; ഉദുമയിലെ ബീവറേജസ്, കാസര്‍കോട് അണങ്കൂരിലെ കണ്‍സ്യൂമര്‍ ഫെഡ് മദ്യശാലകള്‍ അടച്ചുപൂട്ടി
Keywords: Police, Doctor, Arrest, Case, Kottayam, Medical College, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.