റെയില്‍ പാതയില്‍ ബോംബ് വച്ചത് സെന്തിലും സുഹൃത്തും ചേര്‍ന്ന്‌

 


റെയില്‍ പാതയില്‍ ബോംബ് വച്ചത് സെന്തിലും സുഹൃത്തും ചേര്‍ന്ന്‌
പാലക്കാട്: കോട്ടയം-എറണാകുളം റെയില്‍ പാതയില്‍ ബോംബ് വച്ചത് അറസ്റ്റിലായ സെന്തിലും സുഹൃത്ത് സന്തോഷും ചേര്‍ന്നാണെന്ന്‌ പോലീസ്. സെന്തില്‍ ഇതുസംബന്ധിച്ച് പോലീസില്‍ മൊഴി നല്‍കി. താനും സുഹൃത്ത് സന്തോഷും ചേര്‍ന്നാണ് ബൈക്കിലെത്തി ബോംബ് വച്ചത്. തന്റെ വീടിനു സമീപത്തു വച്ചാണ് ബോംബ് നിര്‍മിച്ചതെന്നും നിര്‍മാണത്തിനാവശ്യമായ പാത്രവും അമോണിയം നൈട്രേറ്റും വാങ്ങിയത് സന്തോഷാണെന്നും സെന്തില്‍ പോലീസിനോട് വെളിപ്പെടുത്തി. രാത്രി ഒരുമണിയോടെയാണ്‌ ബോംബ് സ്ഥാപിച്ചത്.

സന്തോഷിനുവേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി. മാട്ടം സന്തോഷ് എന്ന ഇരട്ടപ്പേരിലാണ്‌ ഇയാള്‍ അറിയപ്പെടുന്നത്. സ്വര്‍ണബിസ്ക്കറ്റ് മോഷണക്കേസില്‍ പ്രതിയാണ്‌ സന്തോഷ്. ഈ കേസില്‍ 7 വര്‍ഷത്തേക്ക് കോലഞ്ചേരി ജെസിഎം കോടതി ഇയാളെ ശിക്ഷിച്ചിരുന്നു. കേസില്‍ അപ്പീല്‍ നല്‍കിയ സന്തോഷ് ഇപ്പോള്‍ ജാമ്യത്തിലാണ്

എടക്കാട്ടുവയല്‍ സ്വദേശിയും ഡ്രൈവറുമായ തോമസിനോടുള്ള വ്യക്തിവൈരം തീര്‍ക്കാനാണ് സെന്തില്‍ ബോംബ് വെച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം വെള്ളൂര്‍ പാലത്തില്‍ നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് പാളത്തോട് ചേര്‍ന്ന് സിഗ്‌നല്‍ ബോക്‌സിന് സമീപം സ്‌ഫോടകവസ്തു കണ്ടെത്തിയത്. മൂന്ന് ബാറ്ററികള്‍,ടൈമര്‍, പൈപ്പ്, ഡിറ്റണേറ്റര്‍ എന്നിവയാണ് കണ്ടെത്തിയത്. ഇവ പരസ്പരം ബന്ധിപ്പിച്ചിരുന്നതിലെ തെറ്റാണ് സ്‌ഫോടനം നടക്കാതിരുന്നതിനു കാരണം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia