Sabarimala |ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് സുഗമമായ ദര്‍ശനമൊരുക്കാന്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിക്കും; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കുംവേണ്ടി പ്രത്യേക വരിയൊരുക്കുമെന്നും ഡിജിപി
Dec 16, 2022, 10:54 IST
ശബരിമല: (www.kvartha.com) ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് സുഗമമായ ദര്‍ശനമൊരുക്കാന്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിക്കുമെന്ന് ഡിജിപി അനില്‍കാന്ത്. ശബരിമല സന്ദര്‍ശനത്തിന്റെ ഭാഗമായി സന്നിധാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുലക്ഷത്തിന് മുകളില്‍ തീര്‍ഥാടകര്‍ എത്തിയപ്പോഴുണ്ടായ പ്രതിസന്ധി പരിഹരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ പൊലീസുകാരെ നിശ്ചയിച്ചതിനുപുറമെ പടികയറ്റം വേഗത്തിലാക്കാനുള്ള ഇടപെടല്‍ നടത്തുന്നുണ്ട്. മിനിറ്റില്‍ 70പേര്‍ കയറുന്നത് എണ്‍പതിലധികം എത്തിക്കാനുള്ള ശ്രമത്തിലാണ്. തിരക്ക് നിയന്ത്രിക്കുന്നതിനായി വാഹനങ്ങളുടെ വരവുപോക്ക് ഉള്‍പെടെ ക്രമീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കുംവേണ്ടി പ്രത്യേക വരിയൊരുക്കുമെന്നും ഡിജിപി പറഞ്ഞു. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ സന്നിധാനത്തെത്തിയ ഡിജിപി സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി.
നേരത്തെ ശബരിമലയിലെ ആള്‍തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്തതിന് പൊലീസിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. വാഹന പാര്‍കിംഗിനെ ചൊല്ലിയും ഗതാഗത കുരുക്കിനെ ചൊല്ലിയും വിമര്‍ശനം ഉണ്ടായിരുന്നു. ഇതിനെല്ലാം ഒരുപരിധി വരെ പരിഹാരം ഉണ്ടായി എന്നും ഡിജിപി പറഞ്ഞു.
Keywords: Separate queue for children and aged women at Sabarimala, Sabarimala, Sabarimala Temple, Police, Controversy, Criticism, Traffic Law, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.