യുവതിയുടെ കിടപ്പറ ദൃശ്യങ്ങള്‍ വാട്‌സ് ആപ്പില്‍; സീരിയല്‍ നടന്‍ അറസ്റ്റില്‍

 


പുനലൂര്‍: (www.kvartha.com 30/01/2015) യുവതിയുടെ കിടപ്പറ ദൃശ്യങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ച സീരിയല്‍ നടന്‍ അറസ്റ്റില്‍. പൂവാര്‍ മുള്ളുവിട് സ്വദേശി അനില്‍ കുമാറാണ് അറസ്റ്റിലായത്.

സീരിയലില്‍ അഭിനയിക്കാനവസരം തേടിയെത്തിയ പത്തനാപുരം സ്വദേശിനിയുടെ കിടപ്പറ ദൃശ്യങ്ങളാണ് അനില്‍ കുമാര്‍ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചത്. ഇയാളുടെ മൊബൈലില്‍ നിന്ന് നിരവധി കിടപ്പറ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

അവസരങ്ങള്‍ക്കായി തന്നെത്തേടിയെത്തിയ യുവതിക്ക് വിവാഹം വാഗ്ദാനം നല്‍കി അനില്‍കുമാര്‍ പീഡിപ്പിച്ചതായാണ്  യുവതിയുടെ പരാതിയില്‍  പറയുന്നത്. മാത്രമല്ല പീഡന ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി മറ്റു പലര്‍ക്കും യുവതിയെ കാഴ്ചവെച്ചതായും  പരാതിയില്‍ പറയുന്നുണ്ട്. ഒടുവില്‍ അനില്‍കുമാറിന്റെ ഭീഷണിയ്ക്ക് വഴങ്ങാതായതോടെയാണ് ദൃശ്യങ്ങള്‍ വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ചത്.

യുവതിയുടെ കിടപ്പറ ദൃശ്യങ്ങള്‍ വാട്‌സ് ആപ്പില്‍; സീരിയല്‍ നടന്‍ അറസ്റ്റില്‍കഴിഞ്ഞ മൂന്നുവര്‍ഷമായി യുവതി അനില്‍കുമാറിനൊപ്പമാണ് താമസിക്കുന്നത്. സിനിമയിലും സീരിയലിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചു വരികയാണ് അനില്‍ കുമാര്‍.

പരാതിയെ തുടര്‍ന്ന് യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍  ഗര്‍ഭിണിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. പുനലൂര്‍ പോലീസാണ് അനില്‍കുമാറിനെ അറസ്റ്റ് ചെയ്തത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
15 ലക്ഷത്തിന്റെ ഇലക്ട്രേണിക്‌സ് സാധനങ്ങള്‍ പിടികൂടി

Keywords:  Serial Actor arrested for uploading woman's sex video on whats-app, Police, Complaint, Case, Threatened, Pregnant Woman, Mobil Phone, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia