Mridhula VIjay | സീരിയല്‍ താരങ്ങളായ മൃദുല വിജയ്, യുവകൃഷ്ണ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു; ദൈവത്തിനും സുഹൃത്തുക്കള്‍ക്കും നന്ദി പറഞ്ഞ് ദമ്പതികള്‍
Aug 19, 2022, 10:58 IST
കൊച്ചി: (www.kvartha.com) സീരിയല്‍ താരങ്ങളായ മൃദുല വിജയ്, യുവകൃഷ്ണ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. കുഞ്ഞിന്റെ കൈകളുടെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചാണ് മൃദുല അമ്മയായതിന്റെ സന്തോഷ വാര്‍ത്ത പങ്കുവച്ചത്.
2015 മുതല്‍ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന 'കൃഷ്ണതുളസി' യിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ ടെലിവിഷന്‍ രംഗത്ത് സജീവ സാന്നിധ്യമാകുന്നത്. 2021 ജൂലൈ എട്ടിനായിരുന്നു ഇവരുടെ വിവാഹം.
തങ്ങളുടെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളെല്ലാം ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു.
Keywords: Serial Artist Mridhula VIjay And Yuva Krishna Blessed with a Baby Girl, Kochi, News, Child, Actress, Social Media, Kerala.
'ഒരു പെണ്‍കുഞ്ഞിനെ നല്‍കി ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. ദൈവത്തിന് നന്ദി. പ്രാര്‍ഥനയും അനുഗ്രഹങ്ങളുമായി കൂടെ നിന്ന സുഹൃത്തുക്കള്‍ക്കും ഒരുപാട് നന്ദി.' ചിത്രത്തോടൊപ്പം മൃദുല കുറിച്ചു. അലീന പടിക്കല്‍, ശിയാസ് കരീം, അര്‍ചന സുശീലന്‍, അഞ്ജലി അമീര്‍, ശഫ്‌ന, ശ്രീനിഷ് അരവിന്ദ് എന്നിവരുള്‍പെടെ നിരവധി സഹപ്രവര്‍ത്തകര്‍ താരത്തിന് ആശംസ അറിയിച്ചു. മൃദുലയുടെ ആരാധകരും സന്തോഷം പങ്കുവയ്ക്കുന്നുണ്ട്.
2015 മുതല്‍ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന 'കൃഷ്ണതുളസി' യിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ ടെലിവിഷന്‍ രംഗത്ത് സജീവ സാന്നിധ്യമാകുന്നത്. 2021 ജൂലൈ എട്ടിനായിരുന്നു ഇവരുടെ വിവാഹം.
തങ്ങളുടെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളെല്ലാം ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു.
Keywords: Serial Artist Mridhula VIjay And Yuva Krishna Blessed with a Baby Girl, Kochi, News, Child, Actress, Social Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.