Raijan Rajan | സീരിയല്‍ താരം റെയ്ജന്‍ രാജന്‍ വിവാഹിതനായി; വധു ശില്‍പ ജയരാജ്

 


തൃശൂര്‍: (www.kvartha.com) സീരിയല്‍ താരം റെയ്ജന്‍ രാജന്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശി ശില്‍പ ജയരാജ് ആണ് വധു. തൃശൂരിലെ സബ് രജിസ്ട്രാര്‍ ഓഫിസില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു വിവാഹം. വിവാഹിതനായെന്ന് അറിയിച്ച് റെയ്ജന്‍ യുട്യൂബില്‍ വീഡിയോ പങ്കുവച്ചു.

Raijan Rajan | സീരിയല്‍ താരം റെയ്ജന്‍ രാജന്‍ വിവാഹിതനായി; വധു ശില്‍പ ജയരാജ്

'കല്യാണം കഴിഞ്ഞു. ഞങ്ങളുടെ ആഘോഷങ്ങള്‍ തുടങ്ങുകയാണ്. ബാക്കി വിശേഷങ്ങള്‍ ഇതുപോലെ സര്‍പ്രൈസ് ആയി വരും' എന്ന് റെയ്ജന്‍ പറഞ്ഞു. ലളിതമായ ചടങ്ങായിരുന്നു. വസ്ത്രത്തിലും ആഭരണങ്ങളിലും ലാളിത്യം നിറഞ്ഞു.

വിവാഹിതനാകുന്ന വിവരം റെയ്ജന്‍ നേരത്തേ യുട്യൂബിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ വധു ആരെന്നോ, വിവാഹ തീയതിയോ വെളിപ്പെടുത്തിയിരുന്നില്ല. അതിനാല്‍ വിവാഹിതനായെന്ന വാര്‍ത്ത അപ്രതീക്ഷിതമായാണ് ആരാധകരെ തേടിയെത്തിയത്.

മോഡലിങ്ങിലൂടെയാണ് റെയ്ജന്‍ സീരിയലില്‍ എത്തിയത്. മകള്‍ എന്ന സീരിയലിലൂടെ മിനിസ്‌ക്രീനിലെത്തുകയും തുടര്‍ന്ന് ഒരു ഇടവേളയെടുത്ത് ആത്മസഖിയിലൂടെ തിരിച്ചെത്തുകയും ചെയ്തു. ഈ സീരിയലിലെ സത്യജിത്ത് എന്ന ഐപിഎസ് കഥാപാത്രം റെയ്ജന് നിരവധി ആരാധകരെ സമ്മാനിച്ചു. പിന്നീട് നിരവധി സീരിയലുകളുടെയും ഷോകളുടെയും ഭാഗമായി. നിലവില്‍ ഭാവന എന്ന സീരിലയിലാണ് അഭിനയിക്കുന്നത്.

 

Keywords: Serial star Raijan Rajan got married, Thrissur, News, Marriage, Cine Actor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia