Women Security | കാലികറ്റ് സര്‍വകലാശാലയില്‍ വനിതാ സെക്യൂരിറ്റി ജീവനക്കാരുടെ സേവനം ആരംഭിച്ചു; നിയമനം നടപ്പിലായത് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍
മലപ്പുറം: (www.kvartha.com) കാലികറ്റ് സര്‍വകലാശാലയില്‍ വനിതാ സെക്യൂരിറ്റി ജീവനക്കാരുടെ സേവനം ആരംഭിച്ചു. സര്‍വകലാശാല രൂപവത്കൃതമായി അരനൂറ്റാണ്ടിനുശേഷമാണ് വനിതാ സുരക്ഷാ ജീവനക്കാരുടെ നിയമനം നടപ്പിലായത്. തിരഞ്ഞെടുത്തവരിലെ 25 പേരില്‍ 22 പേരാണ് ആദ്യദിനം ജോലിയില്‍ പ്രവേശിച്ചത്.
കാലങ്ങളായുള്ള ആവശ്യമായിരുന്നു വനിതാ സുരക്ഷാ ജീവനക്കാരുടെ നിയമനം. പരീക്ഷാഭവന്, ടാഗോര്‍ നികേതന്‍, ഭരണകാര്യാലയം, വനിതാ ഹോസ്റ്റല്‍, പ്രവേശനകവാടം തുടങ്ങിയ പ്രധാന ഇടങ്ങളിലാണ് വനിതാ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിരിക്കുന്നത്. രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് സേവനം. ജീവനക്കാരും വിദ്യാര്‍ഥികളുമടക്കം കാംപസില്‍ 75 ശതമാനത്തോളം വനിതകളാണുള്ളത്.
Keywords: Malappuram, News, Kerala, security, Women, Calicut University, Job, Service of women security personnel started in Calicut University.