High Court | നിഷയ്ക്ക് തിരിച്ചടി, ഖാദി ബോര്‍ഡില്‍ തിരിച്ചെടുക്കണമെന്ന ലേബര്‍ കോടതി വിധിക്ക് ഹൈകോടതിയുടെ സ്റ്റേ

 


കണ്ണൂര്‍: (www.kvartha.com) ദിവസ വേതനക്കാരിയായ കുറ്റിയാട്ടൂര്‍ സ്വദേശിനി കെ കെ നിഷയെ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ തിരിച്ചെടുക്കണമെന്ന ലേബര്‍ കോടതി വിധി ഹൈകോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. ബോര്‍ഡിന്റെ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന വില്പന ശാലയില്‍ റിബേറ്റ് സീസണിലേക്ക് മാത്രമായാണ് ഇവരെ നിയമിച്ചതെന്ന് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

High Court | നിഷയ്ക്ക് തിരിച്ചടി, ഖാദി ബോര്‍ഡില്‍ തിരിച്ചെടുക്കണമെന്ന ലേബര്‍ കോടതി വിധിക്ക് ഹൈകോടതിയുടെ സ്റ്റേ

ഇതിന് ശേഷം ബോര്‍ഡ് ഇവരെ ഒഴിവാക്കിയിരുന്നു. നിഷയെ തിരിച്ചെടുക്കണമെന്ന ലേബര്‍ കോടതിയുടെ ഉത്തരവാണ് സ്റ്റേ ചെയ്തത്. കഴിഞ്ഞ ദിവസം മൂന്നു വര്‍ഷത്തെ നിയമ പോരാട്ടത്തിനു ശേഷം നിഷയ്ക്ക് ശമ്പള കുടിശ്ശികയായി നല്‍കാനുണ്ടായിരുന്ന മൂന്നേകാല്‍ ലക്ഷത്തിന്റെ ചെക് ഖാദി ബോര്‍ഡ് കൈമാറിയിരുന്നു. നിഷയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് ഉള്‍പെടെയുള്ള സംഘടനകള്‍ പ്രതിഷേധ സമരം നടത്തിയിരുന്നു.

Keywords: Setback for Nisha, High Court stayed Labor Court's decision to reinstate Khadi Board Post, Kannur, News, High Court of Kerala, Protest, Strike, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia