പഞ്ചായത്ത് പ്രസിഡന്റിന്റെ പേരക്കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി

 


തൃശൂര്‍: (www.kvartha.com 21.01.2015) അരിമ്പൂരില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരക്കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. അരിമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ആന്റണിയുടെ ചെറുമകന്‍ ഏഴു വയസുകാരനായ നെസ് വിനെയാണ് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നുവരുന്ന അവസരത്തില്‍ തട്ടിക്കൊണ്ടുപോയത്.

ചൊവ്വാഴ്ച  വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. എറവ് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ നെസ് വിനും സഹോദരനും സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്ന അവസരത്തില്‍ ആള്‍ട്ടോ കാറിലെത്തിയ സംഘം നെസ് വിനെ ബലമായി കാറിലേക്ക് പിടിച്ചു കയറ്റി കടന്നു കളയുകയായിരുന്നു. പിന്നീട് ആന്റണിയുടെ വീട്ടില്‍ വിളിച്ച് തട്ടിക്കൊണ്ടു പോയവരെന്നു സംശയിക്കുന്നവരുടെ ഫോണ്‍ സന്ദേശവുമെത്തി.  കാണാതായ വിവരം പോലീസിലറിയിച്ചാല്‍ കുഞ്ഞിനെ കൊന്നുകളയുമെന്നായിരുന്നു ഭീഷണി.
പഞ്ചായത്ത് പ്രസിഡന്റിന്റെ പേരക്കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി
File Photo

പഞ്ചായത്ത് പ്രസിഡന്റ്  ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനില്‍ ഇതുസംബന്ധിച്ചു  നല്‍കിയ
പരാതിയില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.

വീട്ടിലേക്ക് വന്ന ഫോണ്‍ കോള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.  പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.  കുട്ടിയെ രക്ഷപെടുത്താനുള്ള ശ്രമം തുടരുന്നതായി റൂറല്‍ എസ്പി വിജയകുമാര്‍ പറഞ്ഞു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ആബിദ് വധം: മൂന്നു പ്രതികളെ കൂടി കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടുKeywords:  Thrissur, Kidnap, Phone call, Message, Complaint, Police, School, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia