Booked | ട്രെയിനില്‍ ചായമറിഞ്ഞ് ഏഴുവയസുകാരന് പൊളളലേറ്റ സംഭവത്തില്‍ കേസെടുത്തതായി ബാലാവകാശ കമിഷന്‍ ചെയര്‍മാന്‍ അഡ്വ കെ വി മനോജ് കുമാര്‍
Jan 6, 2024, 20:37 IST
തലശ്ശേരി: (KVARTHA) കണ്ണൂരില്‍ ട്രെയിന്‍ യാത്രയ്ക്കിടെ ചായ വീണ് ഏഴ് വയസുകാരന് പൊള്ളലേറ്റ സംഭവത്തില്‍ കേസെടുത്തതായി ബാലവകാശ കമിഷന്‍ ചെയര്‍മാന്‍ അഡ്വ കെ വി മനോജ് കുമാര്‍ അറിയിച്ചു.
സംഭവത്തില്‍ പാലക്കാട് ഡിവിഷനല്‍ മാനേജരോടും, റെയില്‍വേ, കണ്ണൂര്‍ പൊലീസിനോടും ബാലാവകാശ കമീഷന്‍ അടിയന്തര റിപോര്‍ട് തേടിയിട്ടുണ്ട്. റെയില്‍വേ സുരക്ഷയെ ബാധിക്കുന്നതാണ് ഈ വിഷയമെന്നാണ് വിലയിരുത്തല്‍. ജനുവരി മൂന്നിനായിരുന്നു സംഭവം. തലശ്ശേരി സ്വദേശിയായ ഏഴുവയസുകാരനാണ് കാലിലും കയ്യിലും പൊള്ളലേറ്റത്.
സംഭവത്തില്‍ ബാലാവകാശ കമീഷന്‍ സ്വമേധയാ ഇടപെടുകയായിരുന്നു. ബാലാവകാശ കമീഷന്‍ കേസെടുത്തെങ്കിലും സഹയാത്രികന്‍ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. സംഭവത്തില്‍ കേസെടുത്ത ബാലാവകാശ കമീഷന്‍ പാലക്കാട് ഡിവിഷനല്‍ മാനേജരോടും റെയില്‍വേ, കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണറോടും അടിയന്തര റിപോര്‍ട് തേടിയിട്ടുണ്ട്.
Keywords: Seven-year-old boy injured after spilling tea on train; Child Rights Commission registered case, Kannur, News, Child Rights Commission, Case, Train, Complaint, Passenger, Report, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.