ദുബൈയില്‍ പെണ്‍ വാണിഭം നടത്തുന്ന കേരളത്തിലെ വനിതാ ഏജന്റ് അറസ്റ്റില്‍

 


ദുബൈയില്‍ പെണ്‍ വാണിഭം നടത്തുന്ന കേരളത്തിലെ വനിതാ ഏജന്റ് അറസ്റ്റില്‍
കൊച്ചി: ദുബൈയില്‍ പെണ്‍ വാണിഭം നടത്തുന്ന കേരളത്തിലെ വനിതാ ഏജന്റ് അറസ്റ്റില്‍. പുനലൂര്‍ സ്വദേശിനി ശാന്തയാണ് അറസ്റ്റിലായത്. കഴക്കൂട്ടം സ്വദേശിനിയെ ഇവര്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ ദുബായിലേക്കു കടത്തിയിരുന്നു.

വ്യാജപാസ്‌പോര്‍ട്ട് ഉണ്ടാക്കാനും സഹായിച്ചതിനും ഇവര്‍ക്കെതിരെ കേസുണ്ട്. കൊച്ചി െ്രെകം ബ്രാഞ്ച് ആണു ശാന്തയെ അറസ്റ്റ് ചെയ്തത്. ആലുവ കോടതിയില്‍ ഹാജരാക്കി.

കഴക്കൂട്ടം സ്വദേശിനിയുടെ വീടിനടുത്താണു ശാന്ത താമസിച്ചിരുന്നത്. മസ്‌ക്കറ്റിലെ ഒരു ക്‌ളിനിക്കില്‍ ജോലി ശരിയാക്കി നല്‍കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചാണ് ഇവര്‍ യുവതിക്കു വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചു കൊടുത്തത്. കേസില്‍ ഇനിയും 14 പേര്‍ കൂടി പിടിയിലാകാനുണ്ട്.

keywords: Dubai, Sex racket, Kerala, Agent Kazhakoottam native, Woman, Arrest,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia