പതിമൂന്നുകാരി പീഡനത്തിനിരയായി; അച്ഛനും സഹോദരനും അറസ്റ്റിൽ

 


പതിമൂന്നുകാരി പീഡനത്തിനിരയായി; അച്ഛനും സഹോദരനും അറസ്റ്റിൽ
കണ്ണൂർ: പതിമൂന്നുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ അച്ഛനേയും സഹോദരനേയും പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ജില്ലയിലെ ധർമ്മടം സ്വദേശിനിയാണ് കഴിഞ്ഞ രണ്ട് വർഷമായി പീഡനത്തിനിരയായത്. സ്‌കൂള്‍ നേരത്തെ വിട്ടിട്ടും വീട്ടിലേക്ക് പോകാന്‍ പെണ്‍കുട്ടി വിസമ്മതിച്ചപോള്‍ അധ്യാപകര്‍ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറംലോകമറിഞ്ഞത്

തുടർന്ന് പോലീസ് കേസെടുത്ത് അച്ഛനേയും 15കാരനായ സഹോദരനേയും അറസ്റ്റ് ചെയ്യുകയായിരുന്നു.കഴിഞ്ഞ രണ്ട് വര്‍ഷമായി പെണ്‍കുട്ടി നിരന്തരം ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ഇവരെ ചോദ്യം ചെയ്തപ്പോള്‍ തെളിഞ്ഞു.

സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ പിടിയിലാകുമെന്നാണ് അറിയുന്നത്.രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിയുടെ സഹോദരി ആത്മഹത്യ ചെയ്തിരുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.

Keywords: Kerala, Kannur, Sexual assault, 13-year-old, Father, Brother, Arrested, Police, School, Sister, Murder,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia