വടകരയിലും കോട്ടയത്തും എസ്എഫ്ഐയുടെ ബീഫ് ഫെസ്റ്റ്; സംഘര്‍ഷം

 


കോഴിക്കോട്:(www.kvartha.com 07.10.2015) വടകര എസ്എന്‍ കോളജിലും കോട്ടയം സിഎംഎസ് കോളജിലും ബീഫ് ഫെസ്റ്റിവല്‍ നടത്താനുള്ള എസ്എഫ്‌ഐ ശ്രമത്തിനിടെ സംഘര്‍ഷം. ബീഫ് ഫെസ്റ്റ് തടയാന്‍ എബിവിപി പ്രവര്‍ത്തകര്‍ എത്തിയതോടെയാണു സംഘര്‍ഷമുണ്ടായത്. ചില വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം സിഎംഎസ് കോളജില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്താനുള്ള എസ്എഫ്‌ഐ ശ്രമത്തിനിടെയും സംഘര്‍ഷം ഉടലെടുത്തു. കോട്ടയം സി എം എസ് കോളജിലെ 10 വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്യാന്‍ കോളജ് അധികൃതര്‍ തീരുമാനിച്ചു. ബീഫ് ഫെസ്റ്റിവലിന് അനുകൂലമായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ട തൃശൂര്‍ കേരളവര്‍മ്മ കോളജ് അധ്യാപിക ദീപ നിശാന്തിനെ അനുകൂലിച്ച് സിഎംഎസ് കോളജ് പരിസരത്ത് ബാനറുകളും സ്ഥാപിച്ചിരുന്നു.
വടകരയിലും കോട്ടയത്തും എസ്എഫ്ഐയുടെ ബീഫ് ഫെസ്റ്റ്; സംഘര്‍ഷം

Keywords:Vadakara, Kerala, Kottayam, Beef Fest, Bee f. SFI, A.B.V.P.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia