CPM | കോഴയ്ക്ക് പിന്നില്‍ കളിച്ചത് എസ്എഫ്ഐ മുന്‍ ഭാരവാഹികള്‍; ഷാജിയുടെ മരണത്തില്‍ കുരുങ്ങി സിപിഎം
Mar 16, 2024, 10:33 IST
/ഭാമ നാവത്ത്
കണ്ണൂര്‍: (KVARTHA) കേരള സര്‍വകലാ ശാല കലോത്സവ കോഴക്ക് പിന്നില്‍ മുന്‍ എസ്എഫ്ഐക്കാരെന്ന് ആരോപണം ഉയര്‍ന്നുവന്നതോടെ കണ്ണൂരിലെ നൃത്താധ്യാപകന്റെ മരണത്തില്‍ പ്രതിരോധത്തിലായി സി.പി.എം.
എസ്എഫ്ഐ പുറത്താക്കിയ മുന്‍ ജില്ലാ ഭാരവാഹിക്കെതിരെ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം അക്ഷയിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പരാതി നല്‍കിയത്.
കലോത്സവം പ്രോഗ്രാം സബ് കമ്മിറ്റി കണ്‍വീനറും വിധികര്‍ത്താക്കളുിടെ ചുമതലയുണ്ടായിരുന്ന നേതാവുമാണ് അക്ഷയ്. എസ്എഫ്ഐ പുറത്താക്കിയ മുന്‍ ജില്ലാ ഭാരവാഹി വിധികര്‍ത്താക്കളെ സ്വാധീനിക്കാന്‍ കൂട്ടുനില്‍ക്കുന്നതിന് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നല്കിയ പരാതിയില്‍ ഇദ്ദേഹം ആരോപിച്ചത്. തുടര്‍ന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി യോഗവും കോഴ വാഗ്ദാനം ചര്‍ച്ച ചെയ്തിരുന്നു. ഇതിന് ശേഷമാണ് എസ്എഫ്ഐ നേതൃത്വം കോഴ വിവാദത്തില്‍ വിജിലന്‍സിന് പരാതി നല്‍കിയത്.
കോഴ വിവാദത്തില്‍ ആരോപണ വിധേയനായ വിധികര്‍ത്താവ് പി.എന്‍ ഷാജി കണ്ണൂരിലെ വീട്ടില്‍ ജീവനൊടുക്കിയതില്‍ എസ്എഫ്ഐയെ പ്രതിക്കൂട്ടിലാക്കി കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കുന്നതിനിടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. ഇതോടെ തെരഞ്ഞെടുപ്പ് കാലത്ത് സിദ്ധാര്‍ത്ഥിന്റെ മരണത്തിന് ശേഷം മറ്റൊരു വൈതരണി കൂടി എസ്.എഫ്.ഐ നേരിടുകയാണ്.
ഷാജിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ സിറ്റി സി.ഐ കൈലാസ് നാഥാണ് കേസ് അന്വേഷണം നടത്തുന്നത്.
Keywords: News, Kerala, Kerala-News, Kannur, Kannur-News, SFI, Ex-Officers, Played, Bribes, CPM, Entangled, Shaji's Death, Election, Family, Governor, Kannur News, Case, SFI ex-office bearers played behind the bribes; CPM entangled in Shaji's death.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.