Exalogic | പ്രതിസന്ധിയുടെ വല മുറിച്ചുകടക്കാൻ എക്സാലോജിക്; പ്രതിരോധ വ്യൂഹം ചമച്ച് സി പി എം; ഇനി നിയമയുദ്ധത്തിൻ്റെ നാൾ വഴികൾ
Feb 12, 2024, 11:07 IST
/ ഭാമനാവത്ത്
കണ്ണൂർ: (KVARTHA) ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായി സംസ്ഥാന രാഷ്ട്രീയത്തിൽ വിവാദമായ മാസപ്പടി ആരോപണം നിയമയുദ്ധത്തിലേക്ക് നീങ്ങിയതോടെ രാഷ്ട്രീയ കേരളം കോടതിയുടെ ഇടപെടലിനെ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരായ കേന്ദ്ര ഏജൻസി ഇടപെടൽ രാഷ്ട്രീയ പ്രേരിതമെന്ന് കുറ്റപ്പെടുത്തി തള്ളുമ്പോഴും നിയമ നടപടികൾ അവഗണിച്ചു കൊണ്ടു മുൻപോട്ടു പോകാൻ സി.പി.എമ്മിനോ രണ്ടാം പിണറായി സർക്കാരിനോ കഴിയില്ലെന്നതാണ് വാസ്തവം.
ബൂർഷ്വാ കോടതിയെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നാട്ടിലെ നിയമ വ്യവസ്ഥയെ പ്രത്യയശാസ്ത്രപരമായി വിശേഷിപ്പിക്കാറുണ്ടെങ്കിലും പാർട്ടിക്ക് എതിരായി കോടതി വിധികൾ വരുമ്പോഴാണ് ഇത്തരത്തിലുള്ള വിശേഷണങ്ങളുമായി നേതാക്കൾ രംഗത്തിറങ്ങാറുള്ളതെന്നാണ് വിമർശനം.
എന്തു തന്നെയായാലും ബൂർഷ്വാ കോടതിയുടെ അനുകൂല വിധിയില്ലെങ്കിൽ രാഷ്ട്രീയ പ്രതിസന്ധി എങ്ങനെ മുറിച്ചു കടക്കുമെന്ന പ്രതിസന്ധിയിലാണ് സി.പി.എം.
നിർണായക ദിനത്തിൽ എന്തും സംഭവിക്കാം
മുഖ്യമന്ത്രിയുടെ മകളുടെ ഏക ഉടമസ്ഥതയിലുള്ള ബെംഗ്ളുറു ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന എക്സാലോജിക്കെന്ന ഷെൽ കമ്പനി നൽകിയതും എക്സാലോജിക്കിനെതിരെ നൽകിയതുമായ മൂന്ന് കേസുകളാണ് ഫെബ്രുവരി 12ന്കോടതിയിലെത്തുന്നത്. അതു കൊണ്ടുതന്നെ അതീവ നിർണായകം തന്നെയാണ് ഈ ദിവസം. മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള കമ്പനിയുമായി ബന്ധപ്പെട്ട് രണ്ട് ഹൈക്കോടതിയിലായി മൂന്ന് കേസുകളാണുളളത്.
കമ്പനിക്കെതിരെ നൽകിയതും കേന്ദ്ര ഏജൻസി ഇടപെടലിനെതിരെ കമ്പനി നൽകിയതുമായ കേസുകൾ പരിഗണനയ്ക്ക് എത്തുമ്പോൾ കോടതി പരാമര്‍ശമെന്താകുമെന്നാണ് രാഷ്ട്രീയ കേരളത്തിൻ്റെ ആകാംക്ഷ. തെരഞ്ഞെടുപ്പ് മുൻ നിര്‍ത്തി നിര്‍ണ്ണായക നേതൃ യോഗങ്ങളിലാണ് പാര്‍ട്ടി. നിയമസഭാ സമ്മേളനവും നടക്കുകയാണ്. ഏതെങ്കിലും വിധത്തിൽ പ്രതികൂല പരാമര്‍ശങ്ങളുണ്ടാകുമോയെന്ന ആശങ്ക പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിലുണ്ട്.
പ്രതിരോധം ശക്തം, പക്ഷെ പാളുമോ?
മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണത്തിന്‍റെ തുടക്കം മുതൽ രാഷ്ട്രീയമായി പ്രതിരോധിക്കാൻ കേരളത്തിലെ ഏറ്റവും വലിയപാർട്ടിയെന്ന നിലയിൽ സി.പി.എം രംഗത്തുണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷ് മയക്കുമരുന്ന് കള്ളപ്പണ കേസിൽ കുടുങ്ങിയപ്പോൾ നിയമം അതിൻ്റെ വഴിക്ക് പോകട്ടേയെന്നായിരുന്നു പാർട്ടി ലൈൻ. അതുകൊണ്ടുതന്നെ കോടിയേരിക്ക് താൽക്കാലികമായെങ്കിലും മാറിനിൽക്കേണ്ടിയും വന്നു.
അതിനെക്കാൾ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നതഭരണഘടനാ പദവിയിലിരിക്കുന്ന മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്നിട്ടുള്ളത്. എന്നാൽ പാർട്ടിയിൽ മുഖ്യമന്ത്രി തൽസ്ഥാനം ഒഴിയണമെന്ന ആവശ്യം പോയിട്ട് ചെറിയ വിമർശനം പോലും ഉയർന്നിട്ടില്ല. അതുകൊണ്ടു തന്നെ പാർട്ടിയിലും സർക്കാരിലും അപ്രമാദിത്വ ശക്തിയായ പിണറായി വിജയൻ്റെ മകൾക്കായി ശക്തമായ പ്രതിരോധത്തിലാണ് സിപിഎം. തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനുള്ള നീക്കമല്ലാതെ മറ്റൊന്നുമല്ലെന്ന നിലപാടാണ് പാർട്ടി നയരേഖയിൽ അടിവരയിട്ടു പറയുന്നത്.
നിയമ പോരാട്ടം ലക്ഷങ്ങൾ വാരിയെറിഞ്ഞ്
ലക്ഷങ്ങൾ വാരിയെറിഞ്ഞാണ് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന അഭിഭാഷകനെ എസ്എഫ്ഐഒ അന്വേഷണം തടയുന്നതിനായി വീണാ വിജയൻ കളത്തിലിറങ്ങിയിരിക്കുന്നത്. എക്സാലോജിക്കിന്റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതിയാണ് പരിഗണിക്കുന്നത്. അന്വേഷണം പ്രഖ്യാപിച്ചത് എന്ത് വിവരത്തിന് അടിസ്ഥാനമായ രേഖകൾ ലഭ്യമാക്കുന്നതിനൊപ്പം തുടര്‍ നടപടികളിൽ സ്റ്റേയും കേസ് റദ്ദാക്കണമെന്നുമുള്ള ആവശ്യമാണ് വീണ വിജയൻ മുന്നോട്ട് വയ്ക്കുന്നത്. എസ്എഫ്ഐഒ ഡയറക്ടർക്ക് വേണ്ടി ഹാജരാകുന്നത് കർണാടകയുടെ അഡീഷണൽ സോളിസിറ്റർ ജനറൽ എഎസ്‍ജി കുളൂർ അരവിന്ദ് കാമത്ത് ആണ്. കർണാടക ഹൈക്കോടതിയിൽ ജസ്റ്റിസ് നാഗപ്രസന്നയുടെ ബഞ്ചിൽ ഉച്ചയോടെ കേസ് പരിഗണനയ്ക്ക് വരും.
സിഎംആര്‍എല്ലും എക്സാലോജിക്കും തമ്മിലുള്ള ഇടപാടിൽ എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ട ഷോൺ ജോര്‍ജ്ജിന്‍റെ ഹര്‍ജിയും മാസപ്പടി കേസിൽ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഐഡിസി നൽകിയ ഹര്‍ജിയുമാണ് കേരള ഹൈക്കോടതിയുടെ പരിഗണനക്ക് വരുന്നത്. എതെങ്കിലും വിധത്തിൽ എതിര്‍ പരാമര്‍ശങ്ങൾ എക്സാലോജിക്കിനെതിരെ ഉയര്‍ന്നാൽ നിയമപോരാട്ടത്തിന്‍റെ മറുവഴികൾ തേടിയാകും സിപിഎം പ്രതിരോധം ചമയ്ക്കുക.
Keywords: Veena Vijayan, CPM, BJP, Pinarayi Vijayan, Kannur, Lok Sabha, Election, Exalogic, Politics, Central, Agency, Company, Law, CPM, Bengaluru, Case, High Court, Drugs, SFIO, ASG, KSIDC, SFIO probe: Karnataka HC to hear plea of Exalogic.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.