നൊമ്പരങ്ങള്‍ മറന്ന് റണ്‍ കേരള റണ്ണിന് കുഞ്ഞുശെഫീഖും

 


തൊടുപുഴ: (www.kvartha.com 20/01/2015) ദേശീയ ഗെയിംസിനെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് മലയാളികള്‍ ഒരേ മനസോടെ നടത്തിയ റണ്‍ കേരള റണ്ണില്‍ കുഞ്ഞുശെഫീഖും. ജന്‍മം നല്‍കിയ പിതാവും രണ്ടാനമ്മയും സമ്മാനിച്ച ക്രുരതകള്‍ മൂലം നടക്കാനാകില്ലെങ്കിലും വീല്‍ ചെയറില്‍ ഇരുന്നു പതാക വീശി ശെഫീഖ് കൂട്ടയോട്ടത്തിന്റെ ആവേശമായി. പെരുമ്പിളളിച്ചിറ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച കൂട്ടയോട്ടത്തിലാണ് കേരളത്തിന്റെ നൊമ്പരവും പിന്നീട് തിരിച്ചറിവുമായി മാറിയ ശെഫീഖും ഓടാന്‍ എത്തിയത്.

അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ശെഫീഖ് പോറ്റമ്മ രാഗിണിക്കൊപ്പമാണ് എത്തിയത്. പത്ത് മണിയോടെ അല്‍ അസ്ഹര്‍ ആശുപത്രി അങ്കണത്തില്‍ ദന്തല്‍ കോളേജ് വിദ്യാര്‍ഥിനി ബിസ്മി .എസ് .നസീര്‍ വിദ്യാര്‍ഥികളേയും വിശിഷ്ടാതിഥികളേയും അഭിസംബോധന ചെയ്ത് റണ്‍ കേരള റണ്ണിന് തുടക്കമിട്ടു. 

തുടര്‍ന്ന് ടീം സോംഗിനോടൊപ്പം വിദ്യാര്‍ഥികള്‍ നൃത്തച്ചുവട് വച്ചു. അലി ഫൈസല്‍ റണ്‍ കേരള റണ്ണിന്റെ പ്രതിജ്ഞാ വാചകം ചൊല്ലി. അല്‍അഹ്‌സര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.എം മൂസയാണ് ശെഫീഖിന്റെ കുഞ്ഞുകൈകളിലേക്ക് പതാക കൈമാറിയത്. ശെഫീഖ് പതാക വീശിയപ്പോള്‍ ഓട്ടത്തിന് തുടക്കമായി. അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജിലെയും ദന്തല്‍ കോളേജിലെയും വിദ്യാര്‍ഥികളും ആശുപത്രിയിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും കൂട്ടയോട്ടത്തില്‍ പങ്കാളികളായി. 

 ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പി.ജി ഗോപാലകൃഷ്ണനും സി.ഡബ്യു.സി മെംബര്‍മാരും അല്‍ അഹ്‌സര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ കെ.എം മിജാസും ശെഫീഖിനെ ചികിത്സിക്കുന്ന ഡോ.കെ.പി ഷിയാസും, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ജി. ശ്യാമളകുമാരിയും ഓട്ടത്തില്‍ പങ്കുചേര്‍ന്നു. നാലു വയസിനിടെ ഒരു ജന്‍മത്തിന്റെ ക്രൂരതകള്‍ മുഴുവന്‍ ഏറ്റുവാങ്ങിയ ശെഫീഖ് ജീവിതത്തിലേക്ക് മെല്ലെ തിരിച്ചുവരികയാണ്.
നൊമ്പരങ്ങള്‍ മറന്ന് റണ്‍ കേരള റണ്ണിന് കുഞ്ഞുശെഫീഖും

നൊമ്പരങ്ങള്‍ മറന്ന് റണ്‍ കേരള റണ്ണിന് കുഞ്ഞുശെഫീഖും
അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജില്‍ റണ്‍ കേരള റണ്ണിന് ശെഫീഖ് പതാക വീശുന്നു
ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Thodupuzha, Idukki, Kerala, National Games, Run Kerala, Run, Shafeeque.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia