Shafi Parambil | സ്പീകറോട് വോടഭ്യര്‍ഥിക്കാന്‍ യു ഡി എഫ് സ്ഥാനാര്‍ഥി ശാഫി പറമ്പിലെത്തി

 


തലശ്ശേരി: (KVARTHA) നിയമസഭാ സ്പീകര്‍ എഎന്‍ ശംസീറിനോട് വോടഭ്യര്‍ഥിച്ച് യുഡിഫ് വടകര മണ്ഡലം സ്ഥാനാര്‍ഥി ശാഫി പറമ്പില്‍. തലശ്ശേരിയില്‍ പ്രചാരണത്തിന് എത്തിയതായിരുന്നു ശാഫി. മാര്‍കറ്റും ബസ് സ്റ്റാന്‍ഡും സര്‍കാര്‍ ആശുപത്രിയും കോടതിയും സന്ദര്‍ശിച്ച ശേഷമാണ് നഗരസഭാ കാര്യാലയത്തില്‍ സ്പീകര്‍ എഎന്‍ ശംസീര്‍ ഉള്ള വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ നേരില്‍ കാണാനായി അവിടേക്ക് എത്തുകയായിരുന്നു ശാഫി.

നഗരസഭാധ്യക്ഷ കെഎം ജമുനാ റാണിയുടെ ചേംബറില്‍ ആയിരുന്നു സ്പീകര്‍. ശാഫി നേരിട്ട് അവിടേക്കെത്തി. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം മണ്ഡലത്തിലെ തന്റെ വോടര്‍ കൂടിയായ സ്പീകറോടും നഗരസഭാ അധ്യക്ഷയോടും ശാഫി വോടഭ്യര്‍ഥിച്ചു.

Shafi Parambil | സ്പീകറോട് വോടഭ്യര്‍ഥിക്കാന്‍ യു ഡി എഫ് സ്ഥാനാര്‍ഥി ശാഫി പറമ്പിലെത്തി
 
തലശ്ശേരി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സ്പീകര്‍ക്ക് ഇതേ മണ്ഡലത്തിലെ പാറാലാണ് വോടുള്ളത്. വടകര ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ് തലശേരി.

ഡിസിസി സെക്രടറി അഡ്വ. കെ ശുഎൈബ്, മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെഎ ലത്വീഫ്, തലശ്ശേരി ബ്ലോക് കോണ്‍ഗ്രസ് പ്രസിഡന്റ് എംപി അരവിന്ദാക്ഷന്‍, ഡിസിസി സെക്രടറി അബൂട്ടി ഹാജി, സജീവ് മാറോളി, കൗണ്‍സിലര്‍മാരായ ശശി മാസ്റ്റര്‍, എം മോഹനന്‍, പികെ സോന, വിസി പ്രസാദ്, നസീര്‍ എം, ടിപി ശാനവാസ് തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

Keywords: Shafi Parambil requests for speaker to vote, Kannur, News, Politics, Shafi Parambil, Requests, Speaker, Vote, Lok Sabha Election, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia