ഷെഹല ഷെറിന്റെ മരണം; പരാതിയില്ലെന്നും പോസ്റ്റ് മോര്‍ട്ടം വേണ്ടെന്നും രക്ഷിതാക്കള്‍; സ്വമേധയാ കേസെടുത്തെങ്കിലും നിയമക്കുരുക്കുണ്ടാകുമെന്ന് വിദഗ്ധര്‍
Nov 24, 2019, 11:37 IST
ബത്തേരി: (www.kvartha.com 24.11.2019) ബത്തേരി സര്‍വജന സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്‍ പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തെങ്കിലും നിയമക്കുരുക്കുണ്ടാകുമെന്ന് വിദഗ്ധര്‍. പരാതിയില്ലെന്നും പോസ്റ്റ് മോര്‍ട്ടം വേണ്ടെന്നുമാണ് രക്ഷിതാക്കളുടെ നിലപാട്. പോസ്റ്റ് മോര്‍ട്ടം നടത്താതിരുന്നത് ഇപ്പോള്‍ ചുമത്തിയ വകുപ്പുകളെ ദുര്‍ബലമാക്കുമെന്നാണ് വിലയിരുത്തല്‍.
ഇതുസംബന്ധിച്ച് രണ്ട് തവണ രക്ഷിതാക്കളെ സമീപിച്ചെങ്കിലും അവര്‍ പരാതി നല്‍കിയില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ഇതേത്തുടര്‍ന്നാണ് 304 എ വകുപ്പ് അനുസരിച്ച് മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്. ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പും ചേര്‍ത്താണ് എഫ് ഐ ആര്‍. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പാണിത്.
കുട്ടിയെ എത്തിച്ച രണ്ട് ആശുപത്രികളിലെയും രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ചികിത്സയിലെ വീഴ്ചയടക്കം തെളിയിക്കാന്‍ ഇതൊന്നും മതിയാവില്ലെന്നാണ് പ്രമുഖ ക്രിമിനല്‍ അഭിഭാഷകരുടെ നിലപാട്.
മരണകാരണം തെളിയിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം ആവശ്യമാണ്. കോടതിക്ക് മുന്‍പാകെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പ്രധാന തെളിവാകും. ഷഹലയുടെ മാതാപിതാക്കള്‍ അഭിഭാഷകരാണ്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനവര്‍ക്ക് താല്പര്യമില്ല, ഇന്‍ക്വസ്റ്റോ പോസ്റ്റ്‌മോര്‍ട്ടമോ ആവശ്യമില്ലെന്ന് അവര്‍ ആശുപത്രിയിലും പൊലീസിലും രേഖാമൂലം എഴുതി നല്‍കിയിട്ടുണ്ട്.
പോസ്റ്റ് മോര്‍ട്ടം ഇനി നടത്തണമെങ്കില്‍ രക്ഷിതാക്കളുടെ സമ്മതം വേണമെന്നാണ് പൊലീസ് നിലപാട്. ഫലത്തില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കേസ് ദുര്‍ബലമാകുമെന്ന ആശങ്ക ശക്തമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Shahla Sherin parents denied for postmortem, News, Trending, Complaint, Snake, Police, Case, Parents, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.