കോണ്‍ഗ്രസിലെ ഗ്രൂപ്പ് ജാതി രാഷ്ട്രീയത്തിന്റെ എന്നത്തേയും ഇരയാണ് ഞാന്‍, ഷാനിമോള്‍ ഉസ്മാന്‍ ഫേസ്ബുക്കില്‍

 


മലപ്പുറം: (www.kvartha.com 08.06.2016) കോണ്‍ഗ്രസിലെ ഗ്രൂപ്പ് ജാതി രാഷ്ട്രീയത്തിന്റെ എന്നത്തേയും ഇരയാണ് താനെന്ന് ഷാനിമോള്‍ ഉസ്മാന്‍. കെ എസ് യു പ്രവര്‍ത്തകയായി രാഷ്ട്രീയ ജീവിതത്തിലേക്കു കടക്കുമ്പോള്‍ നീതിബോധവും മതേതര ചിന്തകളും ജനാധിപത്യ മൂല്യങ്ങളും കവിഞ്ഞൊഴുകുന്ന ഒരു നിറഞ്ഞ ചുറ്റുപാടിലാണെന്ന തോന്നലിലായിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ തെരെഞ്ഞെടുപ്പിലും പാര്‍ട്ടി പദവിയിലും കറ കളഞ്ഞ ഗ്രൂപ്പും ജാതിയും ആണെന്ന് മനസിലായെന്നും അവര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഈ അനുഭവം തനിക്ക് മാത്രമല്ല നിരവധി ആളുകള്‍ക്കുണ്ട്. അനീതി മാത്രം തലമുറകള്‍ക്ക് സംഭാവന ചെയ്തു മുന്നോട്ടു പോകുന്നത് സമൂഹം കൃത്യമായി ശ്രദ്ധിക്കുന്നുണ്ട്. അക്രമരാഷ്ട്രീയവും വര്‍ഗീയതയും ശക്തമായി നേരിടണമെങ്കില്‍ യുവജനങ്ങള്‍ക്കു അനുകൂലമായ തലമുറമാറ്റം അനിവാര്യമാണെന്നും അവര്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം: ഈ കുറിപ്പ് പ്രതിഷേധത്തിന്റെയോ പ്രതികാരത്തിന്റെയോ നിരാശയുടെയോ ഭാഗമായല്ല മറിച്ച് 34 വര്‍ഷത്തെ തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ മാത്രം. കോണ്‍ഗ്രസിലെ ഗ്രൂപ്പ് ജാതി രാഷ്ട്രീയത്തിന്റെ എന്നത്തേയും ഇരയാണ് ഞാന്‍ എന്ന് പറയേണ്ടിവന്നതില്‍ ദുഃഖിക്കുന്നു. കെ എസ് യു പ്രവര്‍ത്തകയായി രാഷ്ട്രീയജീവിതത്തിലേക്കുകടക്കുമ്പോള്‍ നീതിബോധവും മതേതര ചിന്തകളും ജനാധിപത്യ മൂല്യങ്ങളും കവിഞ്ഞൊഴുകുന്ന ഒരു നിറഞ്ഞ ചുറ്റുപാടിലാണെന്ന തോന്നലിലായിരുന്നു ഞാന്‍. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ തെരെഞ്ഞെടുപ്പിലും പാര്‍ട്ടി പദവിയിലും മെറിറ്റ് എന്നാല്‍ കറ കളഞ്ഞ ഗ്രൂപ്പും ജാതിയും ആണെന്ന് മനസിലായി.

മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ട് ആയിരുന്നപ്പോള്‍ കേരളത്തിലെ നേതാക്കള്‍ അറിയാതെ ഒന്നര വര്‍ഷത്തോളം ശ്രീ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം ഇന്ത്യ മുഴുവന്‍ പ്രവര്‍ത്തിച്ചതും പിന്നീട് എ ഐ സി സി സെക്രട്ടറി ആയി ശ്രീമതി സോണിയ ഗാന്ധി നോമിനേറ്റ് ചെയ്തതും കേരളത്തിലെ നേതാക്കള്‍ എന്റെ ഒരു കുറവായാണ് കണ്ടത്. കേരളത്തില്‍ ആരെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ ഗ്രൂപ്പ് ജാതി സമവാക്യങ്ങളില്‍ തട്ടി എന്നെ തെറിപ്പിക്കുമായിരുന്നു. ശ്രീമതി സോണിയ ഗാന്ധിയോടും ശ്രീ രാഹുല്‍ ഗാന്ധിയോടും ഉള്ള നന്ദിയും കടപ്പാടും വലുതാണ്.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് ജാതി രാഷ്ട്രീയത്തിന്റെ എന്നത്തേയും ഇരയാണ് ഞാന്‍, ഷാനിമോള്‍ ഉസ്മാന്‍ ഫേസ്ബുക്കില്‍കാസര്‍കോട് പാര്‍ലിമെന്റ് സീറ്റ് വേണ്ടന്നുവെച്ചപ്പോള്‍ വേദനയോടെയും പ്രതിഷേധത്തോടെയും എന്നെ നോക്കി കണ്ട സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊതുജനങ്ങളും നിരവധിയാണ്. അവരെ മാനിച്ചു മാത്രമാണ് ഞാന്‍ ഒറ്റപ്പാലത്ത് മത്സരിച്ചത്. 2006ല്‍ പെരുമ്പാവൂരിലും 2016 ല്‍ ഒറ്റപ്പാലത്തും എന്നെ പ്രഖ്യാപിച്ചത് 140-ാമതാണ്. കാസര്‍കോട് 20. ഇതൊക്കെ ചില സത്യങ്ങള്‍ മാത്രമാണ്. ആശ്രിത വത്സല്യത്തിന്റെയും പാരമ്പര്യ സിദ്ധാന്തത്തിന്റെയും ഭാഗമാകാത്തതുകൊണ്ട് അര്‍ഹിക്കാത്ത ഒരു സ്ഥാനത്തും എത്തിയില്ലയെന്നു അഭിമാനത്തോടെ ഓര്‍മിക്കുന്നു.

ഈ അനുഭവം എനിക്ക് മാത്രമല്ല നിരവധി ആളുകള്‍ ഉണ്ട്. അനീതിമാത്രം തലമുറകള്‍ക്കു സംഭാവന ചെയ്തു മുന്നോട്ടു പോകുന്നത് സമൂഹം കൃത്യമായി ശ്രദ്ധിക്കുന്നു. വിപ്ലവം അതിന്റെ വിത്തുകളേ കൊന്നൊടുക്കുന്നു എന്ന പോലെയാണ് പെട്ടിയെടുപ്പുകാരല്ലാത്ത വിദ്യാര്‍ത്ഥി യുവജന നേതാക്കളെ ഇല്ലാതാക്കുന്നത് അക്രമരാഷ്ട്രീയവും വര്‍ഗീയതയും ശക്തമായി നേരിടണമെങ്കില്‍ യുവജനങ്ങള്‍ക്കു അനുകൂലമായ തലമുറമാറ്റം അനിവാര്യമാണ്. സങ്കടങ്ങലിലും ഒറ്റപെടലുകളിലും എന്നെ പിന്തുണച്ച ഏല്ലാവര്‍ക്കും ഒരായിരം നന്ദി.


Keywords : Congress, AICC, KSU, Malappuram, Kerala, Assembly Election, Lok Sabha, Election, Rahul Gandhi, Facebook, Social Network, Politics, Woman, Shanimol Usman, Shanimol Usman Facebook Post against leaders. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia