ആരോപണങ്ങളില്‍ ഉറച്ചും സുധീരനെ വിമര്‍ശിച്ചും ഷാനിമോളുടെ കത്ത്

 


തിരുവനന്തപുരം: (www.kvartha.com 05.05.2014)    സോളാര്‍ അഴിമതിക്കേസിലെ മുഖ്യപ്രതി സരിത എസ് നായരും കേന്ദ്ര ഊര്‍ജമന്ത്രി കെ സി വേണുഗോപാലും തമ്മിലുള്ള വിഷയത്തെ കുറിച്ച്  പാര്‍ട്ടി ഫോറത്തില്‍ പറഞ്ഞതില്‍ തെറ്റില്ലെന്ന് കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷാനിമോള്‍ ഉസ്മാന്‍.

അപ്രിയ സത്യങ്ങള്‍ പറയുമ്പോള്‍ ചവിട്ടി മെതിക്കുന്നത് ശരിയല്ല. സംഘടനാ മര്യാദ വെച്ച് പാര്‍ട്ടിയുടെ താക്കീത് അംഗീകരിക്കുന്നുവെന്നും കെപിസിസിയുടെ അച്ചടക്ക നടപടിക്കു മറുപടിയായി നല്‍കിയ  കത്തില്‍ ഷാനിമോള്‍ വ്യക്തമാക്കുന്നു.

വിമര്‍ശനങ്ങള്‍  ഉന്നയിക്കുമ്പോള്‍ തെളിവ് വേണമെന്ന വാദം ശരിയല്ലെന്നും അപ്രിയ സത്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കരുതെന്നും ഷാനിമോള്‍ പറയുന്നു. കെ.പി.സി.സി അധ്യക്ഷന്റെ പ്രതി പുരുഷന്‍ വാര്‍ത്ത ചോര്‍ത്തിയതായള്ള  ആരോപണവും ഷാനിമോള്‍ കത്തില്‍ ഉന്നയിക്കുന്നുണ്ട്.

ആരോപണങ്ങളില്‍ ഉറച്ചും  സുധീരനെ വിമര്‍ശിച്ചും ഷാനിമോളുടെ കത്ത്  കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനെതിരെയും കത്തില്‍ രൂക്ഷമായി  വിമര്‍ശിക്കുന്നുണ്ട്. സ്വന്തം പ്രതിച്ഛായ നന്നാക്കാന്‍ സുധീരന്‍ മറ്റുള്ളവരെ താഴ്ത്തിക്കെട്ടുകയാണ് ചെയ്യുന്നത്. ഉള്ള കാര്യം പറയുമ്പോള്‍ അച്ചടക്ക നടപടി എടുത്തതു കൊണ്ട് കാര്യമില്ല.

മുമ്പ് പാര്‍ട്ടി വേദികളില്‍ രൂക്ഷവിമര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള സുധീരന്‍ ഇപ്പോള്‍ എന്തുകൊണ്ടാണ് വിമര്‍ശനങ്ങളോട് അസഹിഷ്ണുത കാണിക്കുന്നതെന്നും കത്തിലൂടെ ഷാനിമോള്‍ ചോദിക്കുന്നു.

സരിതയും വേണുഗോപാലും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പാര്‍ട്ടി അന്വേഷിക്കണമെന്ന്
ഷാനിമോള്‍ ഉസ്മാന്‍ പാര്‍ട്ടി ഫോറത്തില്‍ ആവശ്യപ്പെട്ടിരുന്നു. സി പി എം നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി അവര്‍ക്കെതിരെ അന്വേഷണം ഏര്‍പെടുത്തിയിരുന്നു. അതുകൊണ്ട്  വേണുഗോപാലിനെ കുറിച്ചും പാര്‍ട്ടി അന്വേഷിക്കണമെന്നാണ് ഷാനിമോള്‍ ആവശ്യപ്പെട്ടത്. ഇതേതുടര്‍ന്ന് ഷാനിമോള്‍ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി ചുമത്തിയിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കാസര്‍കോട്ട് ഓട്ടോയും കാറും കൂട്ടിമുട്ടി 9 പേര്‍ക്ക് പരിക്ക്
Keywords:  Shanimol Usman gave letter to KPCC, Thiruvananthapuram, V.M Sudheeran, Allegation, CPM, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia