Flight Time | വിന്റര്‍ ഷെഡ്യൂളില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുളള ശാര്‍ജ, ദുബൈ സര്‍വീസുകളില്‍ സമയമാറ്റം വരുത്തി
Nov 3, 2023, 11:23 IST
മട്ടന്നൂര്‍: (KVARTHA) വിന്റര്‍ ഷെഡ്യൂളില്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ശാര്‍ജ, ദുബൈ സര്‍വീസില്‍ സമയമാറ്റം വരുത്തി. പുതുക്കിയ സമയക്രമ പ്രകാരം എല്ലാ ദിവസവും പുലര്‍ചെ മൂന്നരയ്ക്കാണ് ദുബൈയില്‍ നിന്നുളള ഫ്ലൈറ്റ് കണ്ണൂരിലെത്തുക. ശാര്‍ജയില്‍ നിന്നും ഞായര്‍, വ്യാഴം ദിവസങ്ങളില്‍ പുലര്‍ചെ രണ്ടുമണിക്കും മറ്റുദിവസങ്ങളില്‍ പുലര്‍ചെ 1.20നും കണ്ണൂരിലെത്തും.
ദുബൈയില്‍ നിന്നും വ്യാഴാഴ്ചകളിലായി നടത്തുന്ന അധിക സര്‍വീസ് രാവിലെ 11.25-നും ഞായര്‍, തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളില്‍ ശാര്‍ജയില്‍ നിന്നുളള അധിക സര്‍വീസ് ഉച്ചയ്ക്ക് 12.55-നും കണ്ണൂരിലെത്തും. കണ്ണൂരില്‍ നിന്നും ശാര്‍ജയിലേക്ക് എല്ലാദിവസവും വൈകിട്ട് 4.20-നും ദുബൈയിലേക്ക് വൈകുന്നേരം 6.25-നുമാണ് പുറപ്പെടുക. തിങ്കള്‍ ശനി, ദിവസങ്ങളില്‍ ശാര്‍ജയിലേക്കുളള അധിക സര്‍വീസ് വൈകുന്നേരം അഞ്ചുമണിക്കും വ്യാഴാഴ്ചകളില്‍ ദുബൈയിലേക്കുളള സര്‍വീസ് ഉച്ചയ്ക്ക് 1.20നും പുറപ്പെടും.
വിന്റര്‍ ഷെഡ്യൂളില്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരം സെക്ടറില്‍ സര്‍വീസ് നടത്താന്‍ എയര്‍ ഇന്‍ഡ്യാ എക്സ്പ്രസും സന്നദ്ധമായിട്ടുണ്ട്. ആഴ്ചയില്‍ രണ്ടു ദിവസമാണ്(ബുധന്‍, ശനി) സര്‍വീസ് നടത്തുക. ഇതിനായുളള ബുകിങ് തുടങ്ങിയിട്ടുണ്ട്. വൈകുന്നേരം ആറുമണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് ഏഴിന് തിരുവനന്തപുരത്തേക്ക് എത്തുന്ന വിമാനം, ഏഴരയ്ക്ക് അവിടെ നിന്നും പുറപ്പെട്ടു എട്ടരയ്ക്ക് കണ്ണൂരില്‍ എത്തിച്ചേരുന്ന വിധത്തിലാണ് സമയക്രമം.
നവംബര്‍ എട്ടുമുതലാണ് സര്‍വീസ് ആരംഭിക്കുക. 2872-മുതലാണ് ടികറ്റ് നിരക്ക്. ഇതോടെ വിന്റര്‍ ഷെഡ്യൂളില്‍ എയര്‍ ഇന്‍ഡ്യാ എക്സ്പ്രസ് മൂന്ന് സര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമേ മുംബൈ, ബെംഗ്‌ളൂറു സെക്ടറിലാണ് എയര്‍ ഇന്‍ഡ്യാ എക്സ്പ്രസിന്റെവിന്റര്‍ ഷെഡ്യൂളിലെ ആഭ്യന്തരസര്‍വീസ്.
ഇതിനിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും മുബൈ സെക്ടറിലേക്ക് നടത്തിയിരുന്ന വിമാന സര്‍വീസ് നവംബര്‍ ഏഴുമുതല്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായുളള ടികറ്റ് ബുകിങ് തുടങ്ങി. 4554രൂപ മുതലാണ് നിരക്ക് തുടങ്ങുന്നത്. വിന്റര്‍ ഷെഡ്യൂളില്‍ കണ്ണൂരിനും മുബൈയ്ക്കും ഇടയില്‍ വ്യാഴം ഒഴികെ ആഴ്ചയില്‍ ആറു സര്‍വീസാണ് ഇന്‍ഡിഗോ നടത്തുക. കഴിഞ്ഞമാസം അവസാനിപ്പിച്ച സര്‍വീസാണ് പുനരാരംഭിക്കുക. 2024- മാര്‍ച്ച് 27-വരെയാണ് സര്‍വീസ് കാലാവാധി. രാവിലെ 11 മണിക്ക് മുംബൈയില്‍ നിന്നും പുറപ്പെട്ടു 12.50ന് കണ്ണൂരിലെത്തി തിരിച്ച് 1.20ന് പുറപ്പെട്ടു മൂന്ന് മണിക്ക് മുംബൈയിലെത്തുന്ന രീതിയിലാണ് സമയക്രമീകരണം.
Keywords: News, Kerala, Mattannur, Kannur, Flight, Sharjah, Dubai, Flight Services, Airport, Winter Schedule, Sharjah and Dubai services from Kannur airport changed in winter schedule.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.