Suicide Attempt | ഷാരോണ്‍ രാജ് കൊലപാതകക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് ദേഹാസ്വാസ്ഥ്യം; ശുചിമുറിയില്‍ പോയി വന്ന ശേഷം ഛര്‍ദിച്ച പെണ്‍കുട്ടിയെ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; അണുനാശിനി കുടിച്ചതായി സംശയം
Oct 31, 2022, 11:07 IST
തിരുവനന്തപുരം: (www.kvartha.com) പാറശ്ശാല സ്വദേശി ഷാരോണ്‍ രാജ് കൊലപാതകക്കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് ദേഹാസ്വാസ്ഥ്യം. ശുചിമുറിയില്‍ പോയി വന്ന ശേഷം ഛര്‍ദിച്ചതിനെ തുടര്‍ന്ന് മെഡികല്‍ കോളജ് ആശുപതിയിലേക് കൊണ്ടുപോയി.
പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അണുനാശിനി കുടിച്ചുവെന്നാണ് സംശയം. ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ശുചിമുറിയിലുണ്ടായിരുന്ന അണുനാശിനി കുടിച്ചുവെന്ന് പെണ്‍കുട്ടി തന്നെയാണ് പൊലീസിനോട് വെളിപ്പെടുത്തിയതെന്നാണ് ലഭ്യമായിരിക്കുന്ന പ്രാഥമിക വിവരം.
ഞായറാഴ്ച രാത്രി ഒന്നേകാലോടെയാണ് ഗ്രീഷ്മയെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരാനുണ്ട്. ശുചിമുറിയിലുണ്ടായിരുന്നത് ലൈസോള്‍ എന്നാണ് സ്ഥിരീകരണം. മെഡികല്‍ ഐസിയുവിലേക്ക് മാറ്റി. ഗുരുതര സ്ഥിതി അല്ലെന്ന് മെഡികല്‍ കോളജ് അധികൃതര്‍ അറിയിച്ചു. ജീവന് അപകടം സംഭവിക്കുന്ന അവസ്ഥയില്ലെന്നാണ് വിവരം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.