Sharon's Father | ഗ്രീഷ്മ ഭയങ്കര അഭിനേത്രിയാണെന്നും അവള്‍ക്കൊരു ദേശീയ അവാര്‍ഡ് കൊടുക്കണമെന്നും ഷാരോണിന്റെ പിതാവ്; ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിന് വിദ്യാര്‍ഥിനിക്കെതിരെ കേസെടുത്തു

 


തിരുവനന്തപുരം: (www.kvartha.com) പാറശ്ശാല ഷാരോണ്‍ വധക്കേസിലെ ഒന്നാംപ്രതി ഗ്രീഷ്മയ്ക്കും മാതാവിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പിതാവ്. ഗ്രീഷ്മ ഭയങ്കര അഭിനേത്രിയാണെന്നും അവള്‍ക്കൊരു ദേശീയ അവാര്‍ഡ് കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ മകനെ കൊലപ്പെടുത്താനുള്ള വിഷം തയാറാക്കിയ ഗ്രീഷ്മയുടെ അമ്മയ്ക്കെതിരെ ഗൂഢാലോചനാ കുറ്റം മാത്രം ചുമത്തിയാല്‍ പോരെന്നും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഷാരോണിന്റെ പിതാവ് ആവശ്യപ്പെട്ടു. അമ്മയും അമ്മാവനും ചേര്‍ന്നാണ് വിഷം തയാറാക്കിയത്. എന്നാല്‍ അമ്മയെ രക്ഷിക്കാന്‍ വേണ്ടിയാണ് അവര്‍ക്ക് പങ്കില്ലെന്ന് ഗ്രീഷ്മ മൊഴി നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.

Sharon's Father | ഗ്രീഷ്മ ഭയങ്കര അഭിനേത്രിയാണെന്നും അവള്‍ക്കൊരു ദേശീയ അവാര്‍ഡ് കൊടുക്കണമെന്നും ഷാരോണിന്റെ പിതാവ്; ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിന് വിദ്യാര്‍ഥിനിക്കെതിരെ കേസെടുത്തു

അതിനിടെ ഗ്രീഷ്മയെ കോടതി റിമാന്‍ഡ് ചെയ്തു. മജിസ്ട്രേറ്റ് ഗ്രീഷ്മ ചികിത്സയില്‍ കഴിയുന്ന മെഡികല്‍ കേളജ് ആശുപത്രിയിലെത്തിയാണ് റിമാന്‍ഡ് ചെയ്തത്. ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന ഗ്രീഷ്മയെ പ്രത്യേക വൈദ്യസംഘം പരിശോധിക്കും. വൈദ്യസംഘത്തിന്റെ നിര്‍ദേശം അനുസരിച്ചായിരിക്കും കേസില്‍ പൊലീസിന്റെ തുടര്‍നടപടികള്‍.

തീവ്രപരിചരണ വിഭാഗത്തില്‍ തുടരേണ്ടതില്ലെന്ന് വൈദ്യസംഘം തീരുമാനിച്ചാല്‍ ഗ്രീഷ്മയെ മെഡികല്‍ കോളജിലെ പ്രത്യേക പൊലീസ് സെലി(Cell)ലേക്ക് മാറ്റും. ആരോഗ്യനില മെച്ചപ്പെട്ട് ഡിസ്ചാര്‍ജ് ചെയ്യുകയാണെങ്കില്‍ ബുധനാഴ്ച തന്നെ കസ്റ്റഡി അപേക്ഷ നല്‍കി ഗ്രീഷ്മയെ കസ്റ്റഡിയില്‍ വാങ്ങും. ഇതോടെ കൂടുതല്‍ ചോദ്യംചെയ്യല്‍, തെളിവെടുപ്പ് ഉള്‍പെടെയുള്ള തുടര്‍നടപടികളിലേക്ക് പൊലീസ് കടക്കും.

പൊലീസ് കസ്റ്റഡിയിലിരിക്കെ ആത്മഹത്യാ ശ്രമം നടത്തിയതിനും ഗ്രീഷ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. ശുചിമുറിയില്‍ വച്ച് അവിടെ ഉണ്ടായിരുന്ന അണുനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇക്കാര്യം ഗ്രീഷ്മ തന്നെയാണ് പൊലീസുകാരോട് പറഞ്ഞത്.

കേസില്‍ തെളിവ് നശിപ്പിച്ചതിന് അറസ്റ്റിലായ ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും കളിയിക്കാവിളയിലെത്തിച്ച് തെളിവെടുക്കും. കഷായം നല്‍കിയ കുപ്പി ഉള്‍പെടെ വീട്ടില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള വിജനമായ സ്ഥലത്ത് ഒളിപ്പിച്ചുവെന്നാണ് അമ്മയുടെ മൊഴി. ഇത് കണ്ടെടുക്കാനാണ് കളിയിക്കാവിളയിലേക്ക് കൊണ്ടുപോകുന്നത്.

You Might Also Like:
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia