Political Future | 'ബിജെപിയിൽ ചേരുമോ, കോൺഗ്രസിൽ തുടരുമോ?'; നിലപാട് പറഞ്ഞ് ശശി തരൂർ 

 
Shashi Tharoor Clears the Air on BJP Joining Rumors
Shashi Tharoor Clears the Air on BJP Joining Rumors

Photo Credit: Facebook/Shashi Tharoor

● പിയൂഷ് ഗോയലിനൊപ്പമുള്ള സെൽഫി വലിയ ചർച്ചയായിരുന്നു 
● കോൺഗ്രസിന് ബൂത്തുതലങ്ങളിൽ സംഘടനാ ശക്തിയില്ലെന്ന് തരൂരിന്റെ വിമർശനം.
● മോദിയെയും പിണറായിയെയും താൻ നേരത്തേ വിമർശിച്ചിട്ടുണ്ടെന്ന് വിശദീകരിച്ചു.

തിരുവനന്തപുരം: (KVARTHA) കോൺഗ്രസിലെ കലഹങ്ങൾക്കിടയിൽ തിരുവനന്തപുരം എംപി ശശി തരൂർ ബിജെപിയിൽ ചേരാൻ ഒരുങ്ങുന്നതായി വാർത്തകൾ പരന്നിരുന്നു. ഇതേ തുടർന്ന് തരൂരിന്റെ ഭാവി രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചും, കോൺഗ്രസിൽ തുടരുമോ എന്ന കാര്യത്തിലും വ്യാപക ചർച്ചകളും തുടങ്ങിയിരുന്നു. രാഷ്ട്രീയഭാവി സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബിജെപിയിലേക്ക് പോകാൻ ആലോചനയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശശി തരൂർ ഇപ്പോൾ. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ശശി തരൂരിന്റെ പരാമർശം.

'ബിജെപി തന്റെ മറ്റൊരു ഓപ്ഷനല്ല. തൻ്റെ വിശ്വാസങ്ങളോട് ചേർന്ന് നില്ക്കുന്ന പാർട്ടിയല്ല. ഇക്കാര്യത്തിൽ ഹിമന്ത ബിശ്വ ശർമ്മയടക്കം ആരുമായും ചർച്ച നടത്തിയിട്ടില്ല. ഓരോ പാർട്ടിക്കും സ്വന്തം വിശ്വാസവും ചരിത്രവുമുണ്ട്. എല്ലാ പാർട്ടികൾക്കും അവരുടേതായ ആശയങ്ങളും ചരിത്രവുമുണ്ട്. മറ്റൊരു പാർട്ടിയുടെ ആശയങ്ങളുമായി യോജിക്കാൻ സാധിക്കുന്നില്ലെങ്കിൽ അതിൽ ചേരാതിരിക്കുന്നതാണ് നല്ലത്', തരൂർ വ്യക്തമാക്കി.

എന്നാൽ, സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാൻ തരൂർ തയ്യാറായില്ല. സ്വതന്ത്രനായി നിൽക്കാൻ തനിക്ക് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. സങ്കുചിത രാഷ്ട്രീയചിന്ത തനിക്കില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ  ദേശീയതലത്തിൽ ബിജെപിയും സംസ്ഥാനതലത്തിൽ സിപിഎമ്മും കാണിച്ചിട്ടുള്ള മികവ് കോൺഗ്രസിന് കാണിക്കാനായിട്ടില്ല. മോദിയെയും പിണറായിയെയും താൻ വിമർശിച്ചിട്ടുമുണ്ടെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

കോൺഗ്രസിന് ബൂത്തുതലങ്ങളിൽ സംഘടനയില്ല. കേഡർ പാർട്ടിയല്ല കോൺഗ്രസ്. ഞങ്ങൾക്ക് ധാരാളം നേതാക്കളുണ്ട് എന്നാൽ പ്രവർത്തകരില്ല. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള പദ്ധതിയെ താൻ എതിർക്കുകയാണ്. അത് നമ്മുടെ ഭരണഘടനക്ക് വിരുദ്ധമാണെന്ന് ശശി തരൂർ പറഞ്ഞു. മുംബൈയിൽ നിന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയലും ബ്രിട്ടീഷ് വ്യാപാര സെക്രട്ടറി ജോനാഥൻ റെനോൾഡ്സുമൊത്തുള്ള സെൽഫി ശശി തരൂർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതേ തുടർന്ന് തരൂരിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ കൂടുതൽ ശക്തിപ്പെട്ടിരുന്നു. ഇതിനിടയിലാണ് പുതിയ വിശദീകരണം പുറത്തുവരുന്നത്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.

Shashi Tharoor clears rumors about joining BJP, saying he has no plans to join and emphasizes his belief in staying with Congress, criticizing its lack of organization.

#ShashiTharoor #BJP #Congress #PoliticalFuture #IndianPolitics #Thiruvananthapuram

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia