Shashi Tharoor | നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പേര് കെ കരുണാകരന് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട് എന്നാക്കണമെന്ന് ശശി തരൂര്‍ എംപി
Oct 2, 2023, 13:51 IST
തിരുവനന്തപുരം: (KVARTHA) നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പേര് കെ കരുണാകരന് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട് എന്നാക്കണമെന്ന് ശശി തരൂര്‍ എംപി. കെ കരുണാകരനാണ് നെടുമ്പാശ്ശേരി വിമാനത്താവളം യാഥാര്‍ഥ്യമാക്കിയത് എന്നും അദ്ദേഹത്തിന്റെ ശ്രമമില്ലാതെ ഒരിക്കലും നെടുമ്പാശ്ശേരി വിമാനത്താവളം സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി ആസ്ഥാനത്തു നടന്ന കരുണാകരന് സെന്റര്‍ മന്ദിര നിര്‍മാണ പ്രവര്‍ത്തന തുക ശേഖരണ പിരിവിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു തരൂര്‍.
തരൂരിന്റെ വാക്കുകള്‍:
രാജ്യത്തെ 80 ശതമാനം എയര്പോര്ടുകളുടെയും പേരുകള്‍ വ്യക്തികളുടേതാണ്. വിമാനത്താവളത്തിന്റെ പേര് കെ കരുണാകരന് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട് എന്നാക്കുന്നതില്‍ മടിക്കേണ്ടതില്ല. ആദ്യമായി ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയപ്പോള്‍ എന്നെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച വ്യക്തിയാണു കരുണാകരന്.
തിരുവനന്തപുരത്തു വരുമ്പോള്‍ എല്ലാ മാസവും ഊണിനായോ സംസാരിക്കാനായോ അദ്ദേഹം എന്നെ വീട്ടിലേക്കു ക്ഷണിക്കുമായിരുന്നു. പല ഉപദേശങ്ങളും തന്നിരുന്നു. എന്റെ ആദ്യത്തെ കണ്വന്ഷന് ഉദ്ഘാടനം ചെയ്തതും അദ്ദേഹമായിരുന്നു. നിലവില്‍ സംസ്ഥാനം ഭരിക്കുന്നവര്‍ എയര്‍പോര്‍ടിനെ എതിര്‍ത്തവരാണ്. അവരിപ്പോള്‍ അതില്‍ സഞ്ചരിച്ച് ആസ്വദിക്കുന്നു എന്നും ശശി തരൂര്‍ പറഞ്ഞു.

Keywords: Shashi Tharoor says that Nedumbassery airport should be renamed to Karunakaran International Airport, Thiruvananthapuram, News, Shashi Tharoor, Politics, Nedumbassery Airport, Karunakaran, Inauguration, KPCC, Fund, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.