ബാര്‍ തുറക്കാനല്ല പറഞ്ഞത്, കേസ് റദ്ദാക്കാന്‍: മുന്‍ കലക്ടര്‍

 


കൊച്ചി: (www.kvartha.com 19/01/2015) കൊച്ചി മെട്രോ നിര്‍മാണത്തിന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ പ്രവര്‍ത്തിച്ചിരുന്ന നളന്ദ ബാര്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയെന്നാരോപിച്ച് വിജിലന്‍സ് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മുന്‍ എറണാകുളം ജില്ലാ കലക്ടര്‍ ഷെയ്ക്ക് പരീത് ഹൈക്കോടതിയില്‍. മെട്രോ റെയിലിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ജില്ലാ തല പര്‍ച്ചേസ് കമ്മിറ്റിയുടെ തലവന്‍ എന്ന നിലയിലാണ് ബാറടങ്ങുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തത്. എന്നാല്‍, ബാറില്‍ നിന്ന് മദ്യവും ഫര്‍ണീച്ചറുകളും നീക്കം ചെയ്യാന്‍ ഉടമയ്ക്ക് കഴിഞ്ഞിരുന്നില്ല.

ബാര്‍ തുറക്കാനല്ല പറഞ്ഞത്, കേസ് റദ്ദാക്കാന്‍: മുന്‍ കലക്ടര്‍
തുടര്‍ന്ന് ഉടമ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് സാധനങ്ങള്‍ നീക്കം ചെയ്യാന്‍ മാത്രമായി ബാര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം തുറന്നു കൊടുക്കാന്‍ നിര്‍ദേശം നല്‍കിയത്. വില്ലേജ് ഓഫീസര്‍ കെ ഷെരീഫിനോടാണ് ബാര്‍ തുറന്നു നല്‍കാന്‍ ഫോണിലൂടെ നിര്‍ദേശം നല്‍കി. ഷെരീഫ് കേസിലെ രണ്ടാം പ്രതിയാണ്. എന്നാല്‍, സാധനങ്ങള്‍ നീക്കം ചെയ്യുന്നതിനു പകരം ബാര്‍ തുറന്നു പ്രവര്‍ത്തിക്കുകയാണ് ചെയ്തത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Kochi Metro, Government, High Court, Nalandha, Bar, Land, District, Furniture, Application. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia