മാവോവാദികള്‍ നിലമ്പൂര്‍ കാട്ടില്‍ ഷെഡുകള്‍ സ്ഥാപിച്ച് എട്ട് മാസം താമസിച്ചിട്ടും വകുപ്പ് കണ്ടെത്തിയില്ല; വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ്

 


നിലമ്പൂര്‍: (www.kvartha.com 29.11.2016)  മാസങ്ങളായി മാവോവാദികള്‍ ക്യാമ്പ് ചെയ്ത് നിലമ്പൂര്‍ കാട്ടില്‍ ഒരേ സ്ഥലത്ത് ഷെഡുകള്‍ സ്ഥാപിച്ച് താമസിച്ചിട്ടും വനം വകുപ്പിന് കണ്ടെത്താനായില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ബീറ്റ് സന്ദര്‍ശനം കൃത്യമായി നടക്കാത്തതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് പ്രഥമിക വിലയിരുത്തല്‍.

ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ വനം വകുപ്പിന്റെ ഈ വീഴ്ച മറച്ചുവെക്കുന്നുമില്ല. ഇക്കാരണത്താല്‍ വനത്തില്‍ മൃഗവേട്ട സംഘത്തിനും കഞ്ചാവ് കൃഷിക്കും അനുഗ്രഹമായതായും ആക്ഷേപമുണ്ട്. നിലമ്പൂര്‍ സൗത്ത് ഡിവിഷനില്‍ കരുളായി റെയ്ഞ്ചില്‍ പടുക്ക ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലുള്ള ഒണക്കപ്പാറ വനമേഖലയിലാണ് മാവോവാദികളുടെ ക്യാമ്പ് ഷെഡ് കണ്ടെത്തിയത്.

 മാവോവാദികള്‍ നിലമ്പൂര്‍ കാട്ടില്‍  ഷെഡുകള്‍ സ്ഥാപിച്ച് എട്ട് മാസം താമസിച്ചിട്ടും  വകുപ്പ് കണ്ടെത്തിയില്ല; വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ്എട്ട് മാസത്തോളമായി ക്യാമ്പ് ഷെഡ് ഇവിടെ പ്രവര്‍ത്തിക്കുന്നതായാണ് പോലീസ് പറയുന്നത്. ക്യാമ്പിന് സമീപത്തെ പെരുമാറ്റവും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പോലീസിന്റെ ഈ നിഗമനം. വനം വകുപ്പിന്റെ പൂളക്കപ്പാറ ഔട്ട് പോസ്റ്റിന് മൂന്നരകിലോമീറ്റര്‍ അകലെയുള്ള ഭാഗമാണിത്. വാഹനത്തിലല്ലാതെ വനത്തിലൂടെയുള്ള ഊട് വഴിയിലൂടെ കാല്‍നട യാത്രചെയ്താല്‍ ഔട്ട്‌പോസ്റ്റില്‍ നിന്നും മുക്കാല്‍ മണിക്കൂറുക്കൊണ്ട് ഇവിടെയെത്താന്‍ കഴിയും.

ഏന്താണ്ട് 30 സെന്റ് സ്ഥലത്താണ് പ്ലാസ്റ്റിക് ഷീറ്റുകള്‍ക്കൊണ്ടുള്ള അഞ്ച് ഷെഡുകള്‍ നിര്‍മിച്ചിട്ടുള്ളത്. മൂന്ന് മലകളുടെ ഇടയിലുള്ള നീര്‍മറി പ്രദേശത്താണ് ഷെഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
64 കുടുംബങ്ങള്‍ അധിവസിക്കുന്ന പുഞ്ചക്കൊല്ലി കാട്ടുനായ്ക്ക കോളനിയുടെ മുകള്‍ഭാഗത്താണ് ക്യാമ്പ് ഷെഡുകള്‍. കോളനിയോട് ചേര്‍ന്ന് ഒഴുകുന്ന കോരുംപുഴയുടെ ഓരം ചേര്‍ന്ന് വലത് ഭാഗത്തുള്ള വനമേഖലയാണിത്.

പുഞ്ചക്കൊല്ലി കോളനിയില്‍ നിന്നും ഒരു മണിക്കൂറില്‍ കുറഞ്ഞ് കാല്‍നടയാത്ര ചെയ്താല്‍ ഇവിടെയെത്താന്‍ കഴിയും. ഈ വനമേഖലയില്‍ കുറച്ച് ഭാഗം തേക്ക് പ്ലാന്റേഷനും ബാക്കി ഭാഗം വനവുമാണ്. വേനലിലും ഉറവവറ്റാത്ത കാട്ട്‌ചോല ഇവിടെയുണ്ട്. ഈ വെള്ളസൗകര്യം കണക്കിലെടുത്താവും മാവോവാദികള്‍ ഇവിടെ തമ്പടിച്ചത്. ഇവിടെ നിന്നും ഉച്ചക്കുളം, പുഞ്ചക്കൊല്ലി, ടി കെ കോളനി, മുണ്ടക്കടവ്, നെടുങ്കയം എന്നീ കോളനികളിലേക്ക് വനത്തിലൂടെ തന്നെ പോക്ക് വരവ് നടത്താം. ഈ കോളനികളില്‍ തന്നെയാണ് മാവോവാദികള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നത്.

ഈ കാര്യമെല്ലാം അറിഞ്ഞിട്ടും ഈ വനമേഖലയില്‍ മാസങ്ങള്‍ തമ്പടിച്ച് താമസിക്കാന്‍ മാവോവാദികള്‍ക്കായിയെന്നത് ബന്ധപ്പെട്ട വനം വകുപ്പിന്റെ വീഴ്ചയായി കാണുന്നു. വര്‍ഷങ്ങളായി ഈ മേഖലയില്‍ വനം ഉദ്യോഗസ്ഥരുടെ ബീറ്റ് സന്ദര്‍ശനം നടന്നിട്ടില്ലെന്നാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം മതിയായ സുരക്ഷ സംവിധാനമില്ലാത്തതാണ് കാട് പരിശോധന കാര്യക്ഷമമായി നടത്താന്‍ കഴിയാത്തതിന് കാരണമെന്ന് വനം വകുപ്പ് പറയുന്നു.

2013 മധ്യത്തില്‍ തന്നെ നിലമ്പൂര്‍ കാട്ടില്‍ മാവോവാദികളുടെ സാന്നിധ്യം ഉറപ്പിച്ചിരുന്നു. അന്ന്‌തൊട്ട് വനം ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് ആവര്‍ത്തിച്ചു പറയുന്നുണ്ട്. എന്നാല്‍ ഈ കാര്യത്തില്‍ ഒരു നടപടിയും പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് വനം വകുപ്പിന്റെ ആക്ഷേപം. സ്വയരക്ഷക്ക് പോലും ബീറ്റ് ഓഫീസര്‍മാര്‍ക്ക് ആയുധങ്ങളില്ല. ഈ കാരണങ്ങള്‍ക്കൊണ്ട് തന്നെ വനത്തിലെ പരിശോധനക്ക് വനം ഗാര്‍ഡന്‍മാര്‍
തയ്യാറാവുന്നില്ല.

സുരക്ഷ സംവിധാനങ്ങളൊരുക്കാതെ വനം പരിശോധനക്ക് ഇറങ്ങില്ലെന്ന് കേരള ഫോറസ്റ്റ് പ്രൊട്ട
ക്റ്റീവ് സ്റ്റാഫ് അസോസിയേഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ചുരുക്കത്തില്‍ മാവോവാദികളുടെ പേര് പറഞ്ഞ് നിലമ്പൂര്‍ കാട്ടില്‍ ഒരു പരിശോധനയും നടക്കുന്നില്ല.

Keywords: Malappuram, Maoists, Kerala, Police, Maoists in Nilambur:  Police against Forest department officials.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia