Sabarimala | കണ്ടെയ്നർ ക്ഷാമത്തെ തുടര്‍ന്ന് ശബരിമലയിലെ പ്രധാന പ്രസാദമായ അരവണ വിതരണത്തില്‍ പ്രതിസന്ധി

 


ശബരിമല: (KVARTHA) കണ്ടെയ്നർ ക്ഷാമത്തെ തുടര്‍ന്ന് ശബരിമലയിലെ പ്രധാന പ്രസാദമായ അരവണ വിതരണത്തില്‍ വീണ്ടും പ്രതിസന്ധിയെന്ന് റിപോര്‍ട്. ഇതേതുടര്‍ന്ന് ഞായറാഴ്ച രാവിലെ മുതല്‍ ഒരു തീര്‍ഥാടകന് 10 ടിന്‍ അരവണ വീതം മാത്രമാണ് നല്‍കുന്നത്. മൂന്ന് ലക്ഷം ടിന്‍ മാത്രമാണ് നിലവില്‍ കരുതല്‍ ശേഖരത്തിലുള്ളത്. മണ്ഡലപൂജക്ക് ശേഷം നടയടക്കുന്ന ദിവസങ്ങളില്‍ ഉല്‍പാദനം പരമാവധി വര്‍ധിപ്പിച്ച് കൂടുതല്‍ അരവണ ശേഖരിക്കുന്നതായിരുന്നു മുന്‍വര്‍ഷങ്ങളിലെ രീതി. എന്നാല്‍, കണ്ടെയ്നർ ക്ഷാമത്തെ തുടര്‍ന്ന് ഇക്കുറി അതിന് സാധിച്ചില്ല.

Sabarimala | കണ്ടെയ്നർ ക്ഷാമത്തെ തുടര്‍ന്ന് ശബരിമലയിലെ പ്രധാന പ്രസാദമായ അരവണ വിതരണത്തില്‍ പ്രതിസന്ധി

മണ്ഡല-മകരവിളക്കിനോടനുബന്ധിച്ച് രണ്ട് കരാറുകാര്‍ക്കായി രണ്ടുകോടി കണ്ടെയ്‌നറുകള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇതില്‍ ഒരു കരാറുകാരന്‍ കന്‍ടെയ്‌നര്‍ എത്തിക്കുന്നതില്‍ വരുത്തിയ വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതരില്‍നിന്ന് ലഭിക്കുന്ന വിവരം.

വീഴ്ച വരുത്തിയ കരാറുകാരന് നോടിസ് നല്‍കുകയും ആലപ്പുഴ സ്വദേശിയായ മറ്റൊരാള്‍ക്ക് പകരം കരാര്‍ നല്‍കുകയും ചെയ്തതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിസന്ധി പരിഹരിക്കാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

ഒരുലക്ഷത്തോളം തീര്‍ഥാടകര്‍ സന്നിധാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രണ്ടരലക്ഷം അരവണയെങ്കിലും പ്രതിദിനം ആവശ്യമായി വരും. ശര്‍കര ക്ഷാമത്തെ തുടര്‍ന്ന് മണ്ഡലകാലത്തിന്റെ അവസാന ദിവസങ്ങളില്‍ അരവണ പ്രസാദ വിതരണത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അത് പരിഹരിച്ച് മുന്നോട്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇപ്പോഴത്തെ പ്രതിസന്ധി.

Keywords:  Shortage of Aravana containers another headache for Sabarimala, Pathanamthitta, News, Shortage Of Aravana Containers, Notice, Sabarimala, Notice, Contract, Devotees, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia