ഷുക്കൂര്‍വധം: എം വി ഗോവി­ന്ദന്‍ മാസ്റ്റ­റുടെ മക­ന­ടക്കം നാല് പേര്‍ക്ക് അറസ്റ്റ് വാറണ്ട്

 


ഷുക്കൂര്‍വധം: എം വി ഗോവി­ന്ദന്‍ മാസ്റ്റ­റുടെ മക­ന­ടക്കം നാല് പേര്‍ക്ക് അറസ്റ്റ് വാറണ്ട്
ക­ണ്ണൂര്‍: അ­രി­യില്‍ ഷു­ക്കൂര്‍ വ­ധ­ക്കേ­സില്‍ ഒ­ളി­വില്‍ ക­ഴി­യു­ന്ന നാ­ല് പ്ര­തി­കള്‍­ക്കെതിരെ അ­റ­സ്റ്റ് വാ­റ­ണ്ട് പുറ­പ്പെ­ടു­വിച്ചു. ക­ണ്ണൂര്‍ ഒ­ന്നാം­ക്ലാ­സ് ജു­ഡീ­ഷ്യല്‍ മ­ജി­സ്‌­ട്രേ­റ്റ് സി. മു­ജീ­ബ് റ­ഹ്മാ­നാ­ണ് ഒ­ളി­വില്‍ ക­ഴി­യു­ന്ന നാ­ല് പ്ര­തി­കള്‍­ക്ക് അ­റ­സ്റ്റ് വാ­റ­ണ്ട് പു­റ­പ്പെ­ടു­വി­ച്ച­ത്.­

സി.­പി.­എം സം­സ്ഥാ­ന സെക്ര­ട്ടേറി­യ­റ്റ് അംഗം എം.­വി. ഗോ­വി­ന്ദന്‍ മാ­സ്റ്റ­റു­ടെ മ­ക­നും കേ­സി­ലെ പ­ത്തൊ­മ്പ­താം പ്ര­തി­യു­മാ­യ ശ്യാം­ജി­ത്ത്, ഇ­രു­പ­ത്തി­മൂ­ന്നാം പ്ര­തി കീ­ഴ­റ ന­ടു­വി­ലെ പു­ര­യില്‍ അ­ജ­യ­കു­മാര്‍ എ­ന്ന അ­ജ­യന്‍, പ­തി­നെ­ട്ടാം­പ്ര­തി ന­ടു­വി­ലെ പു­ര­യില്‍ ന­വീന്‍, പ്ര­കാ­ശന്‍ എ­ന്നി­വര്‍­ക്കാ­ണ് തിങ്ക­ളാഴ്ച്ച കോ­ട­തി­യില്‍ ഹാ­ജ­രാ­ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് അറസ്റ്റ് വാ­റ­ണ്ട് പു­റ­പ്പെ­ടു­വി­ച്ച­ത്.­

കേ­സി­ന്റെ പ്രാ­ഥ­മി­ക ന­ട­പ­ടി­ക്ര­മ­ങ്ങള്‍ പൂര്‍­ത്തി­യാ­യ­തി­നാല്‍ കേ­സ് സെ­ഷന്‍­സ് കോ­ട­തി­യി­ലേ­ക്ക് ക­മി­റ്റ് ചെ­യ്യു­ന്ന­തി­നാ­യി പ­രി­ഗ­ണി­ച്ചു. ­കേ­സി­ലെ പ്ര­തി­ക­ളാ­യ സി.­പി.­എം ജി­ല്ലാ സെക്ര­ട്ട­റി പി. ജ­യ­രാ­ജന്‍, ഡി.­വൈ.­എ­ഫ്.­ഐ സം­സ്ഥാ­ന സെക്ര­ട്ട­റി ടി.­വി. രാ­ജേ­ഷ് എം.­എല്‍.­എ എ­ന്നി­വര്‍ കോ­ട­തി­യില്‍ ഹാ­ജ­രാ­യി­ല്ല. മു­ഴു­വന്‍ പ്ര­തി­ക­ളും കോ­ട­തി­യില്‍ ഹാ­ജ­രാ­യാല്‍ മാ­ത്ര­മേ കേ­സ് സെ­ഷന്‍­സ് കോ­ട­തി­യി­ലേ­ക്ക് ക­മി­റ്റ് ചെ­യ്യു­ക­യു­ള്ളൂ.­

ഇ­ക്ക­ഴി­ഞ്ഞ ആ­ഗ­സ്­ത് 23നാ­ണ് അ­ന്വേ­ഷ­ണ ഉ­ദ­്യോ­ഗ­സ്ഥ­നാ­യ വ­ള­പ­ട്ട­ണം സി.­ഐ യു. പ്രേ­മന്‍ കോ­ട­തി­യില്‍ കു­റ്റ­പ­ത്രം നല്‍­കി­യ­ത്. കേ­സില്‍ ആ­കെ 33 പ്ര­തി­ക­ളാ­ണു­ള്ള­ത്. പി. ജ­യ­രാ­ജന്‍ എം.­എല്‍­.എ മു­പ്പ­ത്തി­മൂ­ന്നാം പ്ര­തി­യാ­ണ്. ക­ഴി­ഞ്ഞ ഫി­ബ്ര­വ­രി 23നാ­ണ് ഷു­ക്കൂര്‍ വ­ള്ളു­വന്‍ ക­ട­വില്‍ വെ­ച്ച് സി പി എ­മ്മു­കാ­രുടെ കൊ­ല­ക്ക­ത്തിക്ക് ഇര­യാ­യ­ത്.

Keywords:  Shukoor murder case, Kannur, Kerala, Malayalam News, Arrest, P. Jayarajan, CPM, MSF, M.V Govindanan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia