ഷുകൂര്‍വധം: ടി.വി. രാ­ജേ­ഷ് എം.എല്‍.എ­യ്ക്ക് ജാമ്യം

 


ഷുകൂര്‍വധം: ടി.വി. രാ­ജേ­ഷ് എം.എല്‍.എ­യ്ക്ക് ജാമ്യം
കൊച്ചി: ത­ളി­പ്പറ­മ്പ് അ­രി­യി­ലെ  അ­ബ്ദുല്‍ ഷുകൂര്‍ വധക്കേസില്‍ റിമാന്‍­ഡി­ലാ­യി­രുന്ന ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എംഎല്‍എ എന്ന നിലയില്‍ ജനതാല്‍പര്യം സംരക്ഷിക്കാന്‍ അനുവദിക്ക­ണ­മെന്ന് രാജേഷിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യ­പ്പെ­ട്ടി­രുന്നു. ഇതേതു­ടര്‍­ന്നാണ് ഉപാധികളോടെ രാജേഷിന് ജാമ്യം അനു­വ­ദി­ച്ചത്.

അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി രാജേ­ഷിന് നിര്‍­ദേ­ശം നല്‍കി. രണ്ട് ജാമ്യ­ക്കാര്‍ ഹാ­ജരാകണം. സാക്ഷികളെ സ്വാധീനിക്കാന്‍ പാ­ടി­ല്ലെന്ന് കോടതി നിര്‍­ദേ­ശം നല്‍­കി­യി­ട്ടുണ്ട്. രാജേഷിനെ അറസ്റ്റ് ചെയ്തപ്പോള്‍ പ്രതിഷേധം ഉണ്ടായില്ലെന്നും അതിനാല്‍ ജാമ്യം അനുവദിച്ചാല്‍ ക്രമസമാധാന പ്രശ്‌­നങ്ങള്‍ ഉണ്ടാകില്ലെന്നും അദ്ദേഹ­ത്തി­ന്റെ അ­ഭി­ഭാ­ഷ­കന്‍ ബോ­ധി­പ്പി­ച്ചി­രുന്നു.

തളിപ്പറമ്പ്­ അരിയിലില്‍ സിപിഎം-­ലീഗ്­ സംഘര്‍ഷവുമായി ബന്ധപ്പെട്ടായിരുന്നു ഷു­കൂ­റി­നെ മൃ­ഗീ­യ­മായി കൊല്ല­പ്പെ­ടു­ത്തി­യത്. ടി.വി രാജേഷും സി.പി.എം. ക­ണ്ണൂര്‍ ജി­ല്ലാ സെ­ക്ര­ട്ട­റി പി ജയരാജനും സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം ഉണ്ടായതിനെത്തുടര്‍ന്നാ­ണ് പ്ര­തി­കാ­രമായി ഷു­കൂ­റിനെ കൊല­പ്പെ­ടുത്തിയത്. ആക്രമണത്തെ തുടര്‍ന്ന് പി ജയ­രാ­ജനും ടി.വി. രാ­ജേഷും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചി­കി­ത്സ­യി­ലാ­യി­രുന്നു.

ഈ ആ­ശു­പ­ത്രി­യില്‍ വെച്ചാ­ണ് ഷു­കൂര്‍ വ­ധക്കേ­സി­ന്റെ ഗൂഢാലോചന നടന്നതെന്ന് അറസ്റ്റിലാ­യ പ്രാദേശിക നേതാ­ക്കള്‍ പോ­ലീ­സില്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാ­ണ് ആദ്യം പി. ജ­യ­രാ­ജ­നെയും പി­ന്നീ­ട് രാജേഷിനെയും പ്ര­തി­ക­ളാ­ക്കി അ­റ­സ്റ്റു­ചെ­യ്­ത­ത്.

Keywords:  Kochi, DYFI, Shukur murder, Kerala, P. Jayarajan, High Court, Bail, T.V. Rajesh MLA
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia