കണ്ണൂര്‍: 'നിയമത്തിന്റെ ആനുകൂല്യങ്ങളിലും പഴുതുകളിലും പെട്ട് ഈ ക്രൂരത കാട്ടിയവരെ രക്ഷപ്പെടാനനുവദിക്കരുത്. അന്വേഷണസംഘം ഇനി അതിനുള്ള ജാഗ്രത കാണിക്കണം. കാരണം ഈ സംഭവവും ഈ ക്രൂരതയും ഇനി ആവര്‍ത്തിക്കരുത്. എന്റെ ദുര്‍ഗതി ഒരു മാതാവിനും വന്നുചേരരുത്'.
ഉമ്മാ, ഭക്ഷണം കഴിക്കാന്‍ ഞാനെത്തുമെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഷുക്കൂര്‍ പിന്നെ തിരിച്ചുവന്നത് വെള്ള തുണിയില്‍ പൊതിഞ്ഞാണ്. എനിക്കിന്നും മനസ്സിലായിട്ടില്ല എന്തിനാണവര്‍ എന്റെ പൊന്നുമോനെ കൊന്നു തള്ളിയതെന്ന്: ആത്തിഖ പറയുന്നു. ഈ ആഖിത ആരെന്നല്ലെ...?
മാസങ്ങള്‍ക്കു മുമ്പ് കണ്ണൂര്‍ പട്ടുവം പ്രദേശത്തെ അരിയില്‍ ഗ്രാമത്തിലെ ഒരു വീട്ടില്‍ നിന്നും ഉയര്‍ന്നു കേട്ട ആരുടേയും കരളലിയിപ്പിക്കുന്ന നിലവിളിയാണിത്. അന്ന് സി പി എം സംഘം വെട്ടിക്കൊലപ്പെടുത്തിയ അബ്ദുല്‍ ഷുക്കൂറിന്റെ ഉമ്മ ആത്തിഖയുടെ മുറിഞ്ഞുപോയ വാക്കുകള്‍. ജയരാജനേയും, ടി വി രാജേഷിനേയും പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചപ്പോഴും ഈ ഉമ്മ നേരത്തെ പറഞ്ഞ വാക്കുകള്‍ ആവര്‍ത്തിച്ച് വിതുമ്പുകയാണ്. അവര്‍ക്ക് രാജ്യത്തെ നിയമ വ്യവസ്ഥയില്‍ ഇപ്പോള്‍ കൂടുതല്‍ വിശ്വാസം തോന്നിയിട്ടുണ്ടാകും. പി ജയരാജനെ അറസ്റ്റു ചെയ്തപ്പോള്‍ ആത്മാര്‍ത്ഥമായ അന്വേഷണത്തിലൂടെ കേസിലെ മുഖ്യ സൂത്രധാരനെ കണ്ടെത്താനായതില്‍ പോലീസ് സേനയെ ആതിഖ അഭിനന്ദിക്കുകയുണ്ടായി.
അബ്ദുല്‍ ഷുക്കൂര്‍ വധക്കേസില്‍ കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. പി ജയരാജന് മുപ്പത്തിരണ്ടാം പ്രതിയും ടി വി രാജേഷ് മുപ്പത്തിമൂന്നാം പ്രതിയുമാണ്. ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് കെ വി സുമേഷ് ആണ് ഒന്നാം പ്രതി. ഷുക്കൂറിന്റെ വധത്തെക്കുറിച്ച് അറിഞ്ഞിട്ടും തടഞ്ഞില്ലെന്നതാണ് സി പി എം നേതാക്കള്‍ക്കെതിരെയുള്ള കുറ്റം. ഒന്നാം പ്രതി കെ വി സുമേഷിന്റെ നേതൃത്വത്തിലാണ് കൊലപാതം നടത്തിയിട്ടുള്ളതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ മൊത്തം 33 പ്രതികളാണുള്ളത്. ഇതുവരെ 30 പേരെയാണ് പോലീസ് അറസ്റ്റു ചെയ്തിട്ടുള്ളത്. ഇവരെല്ലാം സി പി എം പ്രദേശിക നേതാക്കളും പ്രവര്‍ത്തകരുമാണ്.
പട്ടുവത്ത് ലീഗ് - സി പി എം സംഘര്‍ഷം നടന്ന മേഖലകളില്‍ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ പി ജയരാജനും ടി വി രാജേഷും സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെടുകയുണ്ടായി. ഇതിനുള്ള പ്രതികാരമായാണ് അബ്ദുല്‍ ഷുക്കൂറിന്റെ കൊലപാതകം എന്നാണ് കേസ്. എം എല്‍ എയുടെ വാഹനത്തെ ആക്രമിച്ചവരുടെ ചിത്രങ്ങള്‍ മൊബൈലിലൂടെ എം എം എസായി അയച്ചുകൊടുത്തശേഷമാണ് കുറ്റക്കാരെ തിരിച്ചറിഞ്ഞ് പാര്‍ട്ടി തങ്ങളുടെ കോടതി വിധി നടപ്പിലാക്കിയതെന്നാണ് ആരോപണം.
ഷുക്കൂര്‍ കേസിലെ പങ്കാളിത്തം പുറത്തു വരുമ്പോഴും അന്വേഷണസംഘത്തിനു മുന്നില്‍ പതറാതെ തന്റെ ഭാഗം ന്യായീകരിച്ച പി ജയരാജനെ വെട്ടിലാക്കിയത് ടി വി രാജേഷിന്റെ മൊഴികളാണ്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിന് മുമ്പ് രണ്ടുതവണ ജയരാജനെ ചോദ്യം ചെയ്തിരുന്നു. ടി.വി രാജേഷ് എം എല്‍ എയെയും ഇതേ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതോടെയാണ് അന്വേഷണസംഘത്തിന് ജയരാജന്റെ പങ്കാളിത്തം സ്ഥിരീകരിക്കാന്‍ സാധിച്ചത്.
രാജേഷിനെ കൂടി ചോദ്യം ചെയ്തപ്പോള്‍ രണ്ടുപേരുടെയും മൊഴികളില്‍ വന്ന വൈരുധ്യമാണ് ജയരാജനെയും, ടി വി രാജേഷിനേയും അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ചത്.
ഷുകൂര്‍ കൊല്ലപ്പെടുമെന്ന് ജയരാജന് അറിയാമായിരുന്നുവെന്ന് അന്വേഷണസംഘത്തിന് തെളിവും വ്യക്തമായ മൊഴികളും ലഭിച്ചിരുന്നു. ചോദ്യം ചെയ്യലിനിടെ രണ്ടു തവണയും ജയരാജന് നിഷേധിച്ച പല കാര്യങ്ങളും രാജേഷ് സമ്മതിക്കുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. ഇതോടെയാണ് ഇരുവരേയും അറസ്റ്റുചെയ്യുകയും, അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.
- ജോസഫ് പ്രിയന്

Keywords: Kannur, Murder, CPM, Shukur murder, Kerala, Athiqa, Shukur's Mother
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.