കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ ഏഴ് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സിപിഐഎം പ്രവര്‍ത്തകരായ സുധാകരന്‍, പവിത്രന്‍, ഉമേശന്‍, വിജേഷ്, ബാബു, ബിജുമോന്‍, മനോഹരന്‍ എന്നിവര്‍ക്കാണ് ജസ്റ്റിസ് എന്‍.കെ.ബാലകൃഷ്ണന്‍ ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
പതിനാറാംപ്രതി എം.പി.ദിനേശന് കോടതി ജാമ്യം നിഷേധിച്ചു. കൊല്ലപ്പെട്ട ഷുക്കൂറിന്റെ ചിത്രം എം.എം.എസ് മുഖേന മറ്റുപ്രതികള്‍ക്ക് കൈമാറിയത് ദിനേശനാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികളോട് കേസന്വേഷണവുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട കോടതി പ്രതികളും ജാമ്യക്കാരും ജില്ലവിട്ട് പോകരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഫെബ്രുവരി 20ന് കണ്ണപുരം കീഴറ വള്ളുവന്‍ കടവിലാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പട്ടുവം അരിയില്‍ അബ്ദുല്‍ ഷുക്കൂറിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. അന്നേദിവസം സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എംഎല്‍എയും സഞ്ചരിച്ച വാഹനത്തിനു നേരേ കല്ലേറുണ്ടായി മണിക്കൂറുകള്‍ക്കകമാണ് ഷുക്കൂര്‍ കൊലചെയ്യപ്പെട്ടത്.
Keywords: Kochi, Murder case, Bail, Kerala, Accused

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.