പാര്‍വണ
തിരുവനന്തപുരം: (www.kvartha.com) കാലില്ലാത്ത ആള്‍ സൈകിള്‍ ഓടിക്കാന്‍ ആഗ്രഹിച്ചിട്ട് കാര്യമുണ്ടോയെന്ന ചോദ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. പക്ഷേ തിരുവനന്തപുരം പേയാട്ടെ മൂങ്ങോട് സന്ധ്യാഭവനത്തില്‍ ശ്യാംകുമാറിനെ സംബന്ധിച്ചിടത്തോളം അത്തരം ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല. ചെറുപ്പത്തിലേ വലതുകാല്‍ മുറിച്ചു നീക്കിയ ശ്യാം കൃത്രിമകാല്‍ ഉപയോഗിച്ച് സൈകിളിങ് ചാംപ്യനായി. അതേ കൃത്രിമകാലില്‍ ഊന്നി നിന്ന് പ്രളയകാലത്ത് രക്ഷകനായി.

സ്വന്തം വേദന മറന്ന് മറ്റുള്ളവര്‍ക്ക് വേണ്ടി പാഞ്ഞു നടക്കുന്ന ശ്യാമിന് സുമനസുകളുടെ സഹായമില്ലാതെ നീങ്ങാന്‍ കഴിയില്ല. വൃക്ക മാറ്റിവയ്ക്കണം. 18 ലക്ഷം രൂപ വേണം. അമ്മയുടൈ വൃക്ക നല്‍കാന്‍ കഴിയും. പക്ഷേ അതിന് ചെലവേറെയുണ്ട്. അത് താങ്ങാന്‍ ശ്യാമിന്റെ നിര്‍ധന കുടുംബത്തിനാവില്ല. പ്രളയകാലത്ത് ശ്യാമിന്റെ സന്നദ്ധപ്രവര്‍ത്തനത്തെ അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീചര്‍ പുകഴ്ത്തി. ചികിത്സ സര്‍കാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചിരുന്നു. തോമസ് ഐസക് ശ്യാമിനെ കുറിച്ച് എഫ്ബിയില്‍ എഴുതി.
ഇന്നത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെയും കണ്ടു. എന്നിട്ടും ചികിത്സ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ദുരിത കാലത്ത് എല്ലാ കുറവുകളും വേദനകളുമെല്ലാം അവഗണിച്ച് മറ്റുള്ളവരെ രക്ഷിക്കാന്‍ ഓടിയ ഈ ഇരുപത്തിരണ്ടുകാരന് കാലിടറരുത്. ഒരു ചെറു താങ്ങെങ്കിലും കൊടുത്താല്‍ മതി അവന്‍ പിടിച്ചു കയറി പോയ്ക്കോളും. കാരണം ശ്യാം പോരാളിയാണ്. ജനിച്ച നാള്‍ മുതല്‍ തീരാവേദനകളുടെ കദനക്കടല്‍ നീന്തിയ ജീവിത പോരാളി.
ശ്യാമിനെ സഹായിക്കുന്നവര്‍ അകൗണ്ടിലേക്ക് സഹായമെത്തിക്കാം.
Shyam, 671724 8756- SBI Kattakada, SBIN0070040.
Google Pay 7907424988
Keywords: Thiruvananthapuram, Kerala, News, Top-Headlines, Help, Helping Hands, Health Minister, Minister, Cycle, Municipality, Shyam needs your help.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.