യോഗ ദിനാഘോഷം: ഒരു മതവിഭാഗത്തിന്റെ മാത്രം കീര്‍ത്തനം ചൊല്ലിയതില്‍ മന്ത്രിക്ക് അതൃപ്തി

 


തിരുവനന്തപുരം: (www.kvartha.com 21.06.2016) രാജ്യാന്തര യോഗ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിനിടെ ആലപിച്ച കീര്‍ത്തനത്തിനെതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ. ചടങ്ങില്‍ ഒരു മതവിഭാഗത്തിന്റെ മാത്രം കീര്‍ത്തനം ചൊല്ലിയെന്നാണ് മന്ത്രി പറയുന്നത്.

തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ആയുഷ് വകുപ്പ് സംഘടിപ്പിച്ച രണ്ടാമത് രാജ്യാന്തര യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ചടങ്ങിലാണ് സംഭവം. മതത്തിന്റെ ഭാഗമല്ലാത്തതും ഏല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതുമായ കീര്‍ത്തനം ചൊല്ലാമായിരുന്നുവെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു.

ഉദ്ഘാടനത്തിന് ശേഷം പുറത്തിറങ്ങിയ മന്ത്രി കീര്‍ത്തനം ചൊല്ലിയതിനെ കുറിച്ച് ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ മാന്വലില്‍ നിര്‍ദേശിച്ചിട്ടുള്ള കീര്‍ത്തനമാണ് ചൊല്ലിയതെന്നായിരുന്നു മറുപടി. അതേസമയം, പതഞ്ജലി യോഗയിലെ മതസൗഹാര്‍ദവുമായി ബന്ധപ്പെട്ട ശ്ലോകമാണ് ചടങ്ങില്‍ ആലപിച്ചതെന്ന് യോഗാ പരിശീലകരും ചൂണ്ടിക്കാട്ടുന്നു. യോഗ ചെയ്യുന്നതിന് മുമ്പ് മനസ് ഏകാഗ്രമാക്കുന്നതിന് വേണ്ടിയാണിത്. ചൊല്ലിയത് ഒരു മതവിഭാഗത്തിന്റെ ശ്ലോകമല്ലെന്നും അവര്‍ വ്യക്തമാക്കി. 750 ഓളം പേരായിരുന്നു യോഗാഭ്യാസത്തില്‍ പങ്കെടുത്തത്.

യോഗ ഒരു മത വിഭാഗത്തിന്റെ മാത്രമല്ലെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി കെ.കെ ശൈലജ പറഞ്ഞു. യോഗയില്‍ മതേതരത്വം കാത്തുസൂക്ഷിക്കണമെന്ന് പറഞ്ഞ അവര്‍ രാജ്യത്ത് മതവിശ്വാസം ഉള്ളവരും ഇല്ലാത്തവരും ജീവിക്കുന്നുണ്ടെന്നും അവരവര്‍ക്ക് അവരുടെ ദൈവങ്ങളെ പ്രാര്‍ത്ഥിക്കാനുള്ള അവകാശമുണ്ടെന്നും പറഞ്ഞു.

ഒടുവില്‍ വാര്‍ത്ത വിവാദമായതോടെ മന്ത്രി തന്നെ വിശദീകരണവുമായി രംഗത്തെത്തി.
യോഗ ദിനാഘോഷം: ഒരു മതവിഭാഗത്തിന്റെ മാത്രം കീര്‍ത്തനം ചൊല്ലിയതില്‍ മന്ത്രിക്ക് അതൃപ്തി
കീര്‍ത്തനം ചൊല്ലിയ വിഷയത്തില്‍ താന്‍ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടില്ലെന്നും ഒരു മതത്തിന്റെ ഭാഗമായുള്ള കീര്‍ത്തനം ചൊല്ലിയതിനെ കുറിച്ചാണ് ഉദ്യോഗസ്ഥരോട് ചോദിച്ചതെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

എല്ലാവര്‍ക്കും ഉള്‍കൊള്ളാവുന്ന കീര്‍ത്തനം ചടങ്ങില്‍ ആലപിക്കാമായിരുന്നുവെന്നാണ് തന്റെ അഭിപ്രായമെന്നും മന്ത്രി ശൈലജ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ മുന്‍ ആരോഗ്യ മന്ത്രി വി.എസ് ശിവകുമാറും പങ്കെടുത്തിരുന്നു.

അതേസമയം ആരെ പ്രീണിപ്പിക്കാനാണ് മന്ത്രി കെ കെ ശൈലജ ഈ പരാമര്‍ശം നടത്തിയതെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കമ്മനം രാജശേഖരന്‍ ചോദിച്ചു.

Also Read:
മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: കേസ് അന്വേഷണം രണ്ട് ദിവസത്തിനകം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും

Keywords:  Shylaja unhappy over Sanskrit prayer at Yoga Day event, State Level, Thiruvananthapuram, Controversy, Inauguration, Government-employees, V.S Shiva Kumar, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia