വീടിന് സമീപം നിന്ന യുവാവിനെ അകാരണമായി മർദിച്ചെന്ന പരാതിയിൽ എസ് ഐക്കെതിരെ നടപടി
Aug 10, 2021, 16:45 IST
തിരുവനന്തപുരം: (www.kvartha.com 10.08.2021) കഴക്കൂട്ടത്ത് വീടിന് സമീപം നിന്ന യുവാവിനെ അകാരണമായി മർദിച്ചെന്ന പരാതിയിൽ എസ് ഐയെ സസ്‌പെൻഡ് ചെയ്തു. ആരോപണ വിധേയനായ കഴക്കൂട്ടം എസ് ഐ വിമലിനെയാണ് സസ്‌പെൻഡ് ചെയ്തത്.
സ്പെഷ്യൽ ബ്രാഞ്ച് റിപോർടിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമീഷണറാണ് നടപടിയെടുത്തത്.
കഴക്കൂട്ടം സ്വദേശി ഷിബുകുമാറാണ് പൊലീസ് മർദനത്തിൽ മുതുകിലും തോളിലും പരിക്കേറ്റെന്ന് കാണിച്ച് ഡിജിപിക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകിയത്. യുവാവിന്റെ പരാതിയിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻറ് കമീഷണർ അന്വേഷണം നടത്താനും തീരുമാനിച്ചു.

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം. കഴക്കൂട്ടം മേൽപാലത്തിന് താഴെ സ്ഥിരമായി സാമൂഹ്യ വിരുദ്ധ സംഘം തമ്പടിക്കുന്നതായി പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. മഫ്തിയിലെത്തിയ പൊലീസ് സംഘം പാലത്തിന് താഴെയുണ്ടായിരുന്നവരെ ആട്ടിപ്പായിച്ചു. ഇതിനിടെയിലാണ് ഷിബുവിന് പരിക്കേറ്റത്. കഴക്കൂട്ടം എസ്ഐയാണ് തന്നെ മര്‍ദിച്ചതെന്ന് ഷിബു പരാതിയിൽ പറഞ്ഞിരുന്നു.
എന്നാല്‍ മദ്യപാനികള്‍ തമ്മിലുള്ള സംഘര്‍ഷത്തിലാണ് ഷിബുവിന് പരിക്കേറ്റതെന്നും റസിഡൻസ് അസോസിയേഷനില്‍ നിന്നും പരാതികള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അവിടെ എത്തിയതെന്നുമായിരുന്നു പൊലീസ് വാദം.
Keywords: News, Thiruvananthapuram, Kerala, State, Suspension, Police, Top-Headlines, SI suspended on youth's complaint.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.