ഐഎസ്ആര്‍ഒ ചാരക്കേസ്: ഹൈക്കോടതി വിധിക്കെതിരെ അപ്പീലിനു പോകുമെന്ന് സിബി മാത്യൂസ്

 


തിരുവനന്തപുരം: (www.kvartha.com 18.11.2014) ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീലിനു പോകാന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘത്തലവനായിരുന്ന സിബി മാത്യൂസ് . ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തിന് കാത്തിരിക്കില്ലെന്നും നവംബര്‍ 30 നു മുമ്പായി അപ്പീല്‍ നല്‍കുമെന്നും സിബി മാത്യൂസ് പറഞ്ഞു.

ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതാണന്നും കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, ഡിവൈഎസ്പി കെകെ ജോഷ്വ, എസ് വിജയന്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സിബിഐ കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ സി ബി ഐയുടെ  റിപോര്‍ട്ടിനെ തുടര്‍ന്ന് കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

കേസന്വേഷിച്ച ഉദ്യോഗസ്ഥര്‍ പലരും വകുപ്പു മാറി ജോലി ചെയ്യുകയാണെന്നും ചിലര്‍ ജോലിയില്‍ നിന്നും വിരമിച്ചുവെന്നും സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.  ഈ സാഹചര്യത്തില്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാന്‍ കോടതി വീണ്ടും നിര്‍ദേശം നല്‍കിയത്. കോടതി ഉത്തരവ് പ്രകാരം നഷ്ടപരിഹാരമായി സര്‍ക്കാര്‍ നമ്പി നാരായണന് 10 ലക്ഷം രൂപ നല്‍കിയിരുന്നു.

അതേസമയം അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ ബലിയാടാക്കുകയാണെന്ന ആരോപണം സിബി മാത്യൂസ്  ഉയര്‍ത്തിയിരുന്നു. എന്നാല്‍ ആര്‍ക്കുവേണ്ടിയാണ് ബലിയാടായതെന്ന കാര്യം സിബി മാത്യൂസ് വ്യക്തമാക്കണമെന്ന് നമ്പിനാരായണന്‍ ആവശ്യപ്പെട്ടു. പിന്നീട് സിബി മാത്യൂസ് തന്നെ ആരോപണം നിഷേധിച്ചിരുന്നു.  ഇക്കാര്യത്തില്‍ നിര്‍ണായക തീരുമാനം കൈക്കൊള്ളേണ്ടത് സര്‍ക്കാരാണ്. കെ മുരളീധരനും പദ്മജ വേണുഗോപാലുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അന്വേഷണ ഉദ്യാഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നു.

ഐഎസ്ആര്‍ഒ ചാരക്കേസ്: ഹൈക്കോടതി വിധിക്കെതിരെ അപ്പീലിനു പോകുമെന്ന് സിബി മാത്യൂസ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Sibi mathews to appeal in isro spying case, Thiruvananthapuram, Court, Report, Compensation, Allegation, Congress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia