Custody | സിദ്ധാര്‍ഥന്റെ മരണം: 'മുഖ്യപ്രതി സിന്‍ജോ ജോണ്‍സന്‍ ഉള്‍പെടെ 3 പേര്‍ പിടിയില്‍'

 


കൊല്ലം: (KVARTHA) പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ കാംപസിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ മുഖ്യപ്രതിയെന്ന് പൊലീസ് സംശയിക്കുന്ന ആള്‍ അടക്കം മൂന്നുപേര്‍ കൂടി പിടിയിലായി. കൊല്ലം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ  സിന്‍ജോ ജോണ്‍സന്‍ (21), കാശിനാഥന്‍, അല്‍ത്താഫ് എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച പുലര്‍ചെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് സിന്‍ജോയെ പിടികൂടിയത്.

കാശിനാഥന്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. കൊല്ലത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് അല്‍ത്താഫ് പിടിയിലാകുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു. സിന്‍ജോയ്ക്കും കാശിനാഥനും ഉള്‍പെടെ പിടിലാകാനുള്ള നാല് പേര്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോടിസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം 13 ആയി.

Custody | സിദ്ധാര്‍ഥന്റെ മരണം: 'മുഖ്യപ്രതി സിന്‍ജോ ജോണ്‍സന്‍ ഉള്‍പെടെ 3 പേര്‍ പിടിയില്‍'

കാംപസില്‍ സിദ്ധാര്‍ഥനെതിരായ എല്ലാ അക്രമങ്ങള്‍ക്കും നേതൃത്വം നല്‍കിയത് എസ് എഫ് ഐയുടെ യൂനിറ്റ് ഭാരവാഹിയായ സിന്‍ജോ ജോണ്‍സണ്‍ ആണെന്ന് സിദ്ധാര്‍ഥന്റെ പിതാവ് ടി ജയപ്രകാശ് പറഞ്ഞിരുന്നു. കഴിഞ്ഞദിവസം വീട്ടിലെത്തിയ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയോട് മകനെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് സിന്‍ജോയാണെന്നും ജയപ്രകാശ് പറഞ്ഞു.

കഴിഞ്ഞദിവസം കീഴടങ്ങിയ കോളജ് യൂനിയന്‍ പ്രസിഡന്റ് കെ അരുണ്‍ (23), എസ് എഫ് ഐ യൂനിറ്റ് സെക്രടറി അമല്‍ ഇഹ്‌സാന്‍ (23), കോളജ് യൂനിയന്‍ അംഗം എന്‍ ആസിഫ് ഖാന്‍(25), മലപ്പുറം സ്വദേശിയായ അമീന്‍ അക്ബര്‍ അലി (25) എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. ആദ്യം പിടിയിലായ ആറു പേരും റിമാന്‍ഡിലാണ്.

സിദ്ധാര്‍ഥനെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ 31 പേര്‍ ഉള്‍പെട്ടതായി ആന്റി റാഗിങ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും മൂന്നുവര്‍ഷത്തെ പഠന വിലക്കും ഏര്‍പ്പെടുത്തി. ഇന്‍ഡ്യയിലെ ഒരു അംഗീകൃത സ്ഥാപനത്തിലും ഇവര്‍ക്ക് ഈ കാലയളവില്‍ പഠിക്കാന്‍ കഴിയില്ല.

Keywords: Siddharth's death: Two in police custody, Kollam, News, Siddharth's Death, Accused, Custody, Police, Court, Remanded, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia