Silverline Project Kerala | 'സില്‍വര്‍ലൈന്‍ പദ്ധതി വേഗത്തിലാക്കണം'; ഗവര്‍ണര്‍ കേന്ദ്ര മന്ത്രിക്ക് അയച്ച കത്ത് പുറത്തായി
Jul 4, 2022, 17:06 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് സില്‍വര്‍ലൈന്‍ പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേന്ദ്ര റെയില്‍ മന്ത്രിക്ക് അയച്ച കത്ത് പുറത്തായി. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 16നാണ് ഗവര്‍ണര്‍ കത്തയച്ചത്. ഇതിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനാണ് ഇത് സംബന്ധിച്ച് കത്ത് അയച്ചിരുന്നത്.
സില്‍വര്‍ ലൈന്‍ പദ്ധതി വേഗത്തിലാക്കണമെന്നാണ് ഇതിലെ ഉള്ളടക്കം. ഇതേ ആവശ്യം ഉന്നയിച്ച് 2020 ഡിസംബറില്‍ അന്നത്തെ റെയില്‍വേ മന്ത്രിയായിരുന്ന പീയൂഷ് ഗോയലിനും ഗവര്‍ണര്‍ കത്തെഴുതിയിരുന്നു. സര്‍കാരിന്റെ സ്വപ്ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍. പദ്ധതിക്ക് കേന്ദ്ര റയില്‍വേ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും സില്‍വര്‍ ലൈന്‍ ഡിപിആര്‍ റെയില്‍വേ ബോര്‍ഡിന്റെ പരിഗണനക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ സൂചിപ്പിക്കുന്നുണ്ട്.
2021 ജൂലൈ 13 ന് പദ്ധതിക്ക് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിയേയും റെയില്‍വേ മന്ത്രിയേയും കണ്ടിരുന്ന കാര്യവും ഇതില്‍ പരാമര്‍ശിക്കുന്നു. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍കാര്‍ കഴിഞ്ഞദിവസം എം പി മാരുടെ യോഗം വിളിച്ചിരുന്നു. യോഗ അജണ്ടയില്‍ സര്‍കാര്‍ ഗവര്‍ണറുടെ കത്തും ഉള്‍പെടുത്തിയിരുന്നു.

Keywords: Thiruvananthapuram, Kerala, News, Top-Headlines, Train, Governor, Letter, Union minister, Minister, Railway, Government, 'Silverline project must be speeded up'; Governor's letter to Union Minister is out.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.