Birthday Celebration | ഭര്‍ത്താവ് ജെറിന്റെ പിറന്നാള്‍ ആഘോഷമാക്കി ഗായിക മഞ്ജരി; ഒരുക്കിയത് നിറയെ സര്‍പ്രൈസുകള്‍ ഒളിപ്പിച്ച കേക്

 


കൊച്ചി: (www.kvartha.com) ഭര്‍ത്താവ് ജെറിന്റെ പിറന്നാള്‍ ആഘോഷമാക്കി ഗായിക മഞ്ജരി. നിറയെ സര്‍പ്രൈസുകള്‍ ഒളിപ്പിച്ച കേക് ആണ് മഞ്ജരി ജെറിനു വേണ്ടി ഒരുക്കിയത്. ജെറിന്റെ ഇഷ്ടങ്ങളെ സൂചിപ്പിക്കുന്നതെല്ലാം കേകില്‍ നിറച്ചു. പിറന്നാള്‍ സ്‌പെഷ്യല്‍ വീഡിയോ മഞ്ജരി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.

Birthday Celebration | ഭര്‍ത്താവ് ജെറിന്റെ പിറന്നാള്‍ ആഘോഷമാക്കി ഗായിക മഞ്ജരി; ഒരുക്കിയത് നിറയെ സര്‍പ്രൈസുകള്‍ ഒളിപ്പിച്ച കേക്

ഇരുവരും ഒരുമിച്ചു പിറന്നാള്‍ ആഘോഷിക്കുന്നതും പരസ്പരം ചുംബിക്കുന്നതുമായ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. നിരവധി പേരാണ് ജെറിന് ജന്മദിനാശംസകള്‍ നേര്‍ന്നത്. വിവാഹശേഷമുള്ള ജെറിന്റെ ആദ്യ പിറന്നാളാണിത്. കഴിഞ്ഞ ദിവസമാണ് മഞ്ജരി അമ്മയുടെ പിറന്നാള്‍ ആഘോഷിച്ചത്. സ്‌പെഷല്‍ വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു.

ബാല്യകാലസുഹൃത്തുക്കളായ മഞ്ജരിയും ജെറിനും ഈ വര്‍ഷം ജൂണിലാണ് വിവാഹിതരായത്. തിരുവനന്തപുരത്തു വച്ചായിരുന്നു ചടങ്ങ്. ഒന്നാം ക്ലാസ് മുതല്‍ ഇരുവരും ഒരുമിച്ചായിരുന്നു പഠനം. പത്തനംതിട്ട സ്വദേശിയായ ജെറിന്‍ ബെംഗ്ലൂറില്‍ ഒരു സ്ഥാപനത്തില്‍ എച് ആര്‍ മാനേജര്‍ ആയി ജോലി ചെയ്യുകയാണ്.


Keywords: Singer Manjari celebrate husband Jerry's birthday, Kochi, Singer, Birthday Celebration, Social Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia