Sitaram Yechury | ബിജെപിയുടെ വര്‍ഗീയഭരണം അവസാനിപ്പിക്കുകയെന്നത് രാജ്യസ്നേഹികളായ എല്ലാവരും ഒരേ മനസോടെ ഏറ്റെടുക്കേണ്ട കടമയെന്ന് സീതാറാം യെചൂരി

 


തിരുവനന്തപുരം: (www.kvartha.com) ബി ജെ പിയുടെ വര്‍ഗീയഭരണം അവസാനിപ്പിക്കുകയെന്നത് രാജ്യസ്നേഹികളായ എല്ലാവരും ഒരേ മനസോടെ ഏറ്റെടുക്കേണ്ട കടമയെന്ന് സി പി എം ജെനറല്‍ സെക്രടറി സീതാറാം യെച്ചൂരി.

Sitaram Yechury | ബിജെപിയുടെ വര്‍ഗീയഭരണം അവസാനിപ്പിക്കുകയെന്നത് രാജ്യസ്നേഹികളായ എല്ലാവരും ഒരേ മനസോടെ ഏറ്റെടുക്കേണ്ട കടമയെന്ന് സീതാറാം യെചൂരി
 
നരേന്ദ്ര മോദി ഭരണത്തില്‍ രാജ്യത്തെ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുകയും ചെയ്യുന്ന അസ്വാഭാവിക സാഹചര്യമാണ് കാണുന്നതെന്നും സമ്പന്നരുടെ പട്ടികയില്‍ 330-ാമത് ആയിരുന്ന വ്യക്തി ഇപ്പോള്‍ മൂന്നാംസ്ഥാനത്താണെന്നും പറഞ്ഞ യെചൂരി ബി ജെ പി ഭരണത്തില്‍ കോര്‍പറേറ്റുകള്‍ മാത്രമാണ് കൊഴുക്കുന്നതെന്നും അഭിപ്രായപ്പെട്ടു.

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി വിറ്റഴിക്കുകയാണ്. പൊതുമേഖലയെന്നത് രാജ്യത്തിന്റെ സ്വത്താണ്. ജനങ്ങളാണ് ഉടമകള്‍. അവരുടെ അനുമതിയില്ലാതെയാണ് മേല്‍നോട്ടക്കാരന്‍ മാത്രമായ കേന്ദ്ര സര്‍കാര്‍ പൊതുമേഖല അപ്പാടെ വിറ്റഴിക്കുന്നത്. എന്നാല്‍ പൊതുസ്വത്ത് കൊള്ളയടിക്കുന്ന ഈ മേല്‍നോട്ടക്കാരനെ 2024-ല്‍ നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഘപരിവാര്‍ രാഷ്ട്രീയം വെറുപ്പിന്റെയും ഹിംസയുടെയും രാഷ്ട്രീയമാണ്. രാജ്യത്തെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ച് ഭരിക്കുകയാണ് ലക്ഷ്യം. സംഘര്‍ഷഭരിതമായ അന്തരീക്ഷം വികസനത്തെ പിന്നോട്ടടിപ്പിക്കും. ബി ജെ പി ഭരണം അവസാനിപ്പിക്കേണ്ടത് രാജ്യഭാവിക്ക് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള ദുരിതങ്ങളില്‍ സാധാരണക്കാര്‍ നട്ടംതിരിയുകയാണ്. ജനകീയ പ്രശ്‌നങ്ങള്‍ക്കൊന്നും സര്‍കാരിന് പരിഹാരമില്ല. ബിജെപിയുടെ വര്‍ഗീയഭരണം അവസാനിപ്പിക്കുകയെന്നതാണ് രാജ്യസ്നേഹികളായ എല്ലാവരും ഒരേ മനസ്സോടെ ഏറ്റെടുക്കേണ്ട അടിയന്തര കടമയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Sitaram Yechury criticized BJP govt, Thiruvananthapuram, News, Politics, BJP, Sitharam Yechoori, Criticism, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia