Sitaram Yechury | ദേവഗൗഡയെ തള്ളി സീതാറാം യെച്ചൂരി; പ്രസ്താവന ശുദ്ധ അസംബന്ധമെന്ന് വിമര്‍ശനം

 


കണ്ണൂര്‍: (KVARTHA) മുന്‍ പ്രധാനമന്ത്രി ദേവഗൗഡയ്‌ക്കെതിരെ വിമര്‍ശനവുമായി സിപിഎം ജെനറല്‍ സെക്രടറി സീതാറാം യെച്ചൂരി. എന്‍ഡിഎയുമായുള്ള ജനതാദള്‍ എസിന്റെ സഖ്യം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന എച്ച് ഡി ദേഗൗഡയുടെ പ്രസ്താവന ശുദ്ധ അസംബന്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കണ്ണൂരില്‍ ഈ വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി.
     
Sitaram Yechury | ദേവഗൗഡയെ തള്ളി സീതാറാം യെച്ചൂരി; പ്രസ്താവന ശുദ്ധ അസംബന്ധമെന്ന് വിമര്‍ശനം

ബിജെപിയോടുള്ള ഞങ്ങളുടെ സമീപനവും നിലപാടും ഏവര്‍ക്കും അറിയുന്നതാണ്. എന്നിട്ടും എന്തടിസ്ഥാനത്തിലാണ് അങ്ങനെ പ്രതികരിച്ചതെന്ന് മനസിലാകുന്നില്ല. ജനതാദള്‍ എസില്‍ എടുക്കുന്ന തീരുമാനങ്ങള്‍ പ്രായാധിക്യം കാരണം അദ്ദേഹത്തിന് മനസിലാകുന്നില്ല എന്ന് വേണം കരുതാന്‍. ജനതാദള്‍ സെക്യുലര്‍ എന്ന് പേരുള്ള ഒരു പാര്‍ടിക്ക് എങ്ങനെ ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ കഴിയും.

ബിജെപിയുമായുള്ളള സഖ്യത്തെ അവരുടെ കേരള ഘടകം യോഗം ചേര്‍ന്ന് എകകണ്ഠമായി തള്ളിപ്പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് അവര്‍ എല്‍ഡിഎഫിന്റെ ഭാഗമായി നില്‍ക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. തലശേരിയില്‍ പാര്‍ടി പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സീതാറാം യെച്ചൂരി.

Keywords: Sitaram Yechury, CPM, Politics, Kerala News, Kannur News, Politics, Political News, Deve Gowda, Sitaram Yechury criticizes Deve Gowda.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia