Sitaram Yechury | ഇവിടുത്തെ പ്രസാദത്തില്‍ കോഴിക്കറിയുണ്ട്; നരേന്ദ്ര മോദിയെ മാടായിക്കാവിലേക്ക് ക്ഷണിച്ച് സീതാറാം യെചൂരി
Apr 16, 2024, 21:24 IST
കണ്ണൂര്‍: (KVARTHA) തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാടായിക്കാവിലേക്കു ക്ഷണിച്ച് സിപിഎം ജെനറല്‍ സെക്രടറി സീതാറാം യെചൂരി. പഴയങ്ങാടിയില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
'നരേന്ദ്ര മോദിയെ മാടായിയിലേക്കും മാടായിക്കാവിലേക്കും ക്ഷണിക്കണം. ഇവിടുത്തെ പ്രസാദത്തില്‍ കോഴിക്കറിയുണ്ടെന്ന് അദ്ദേഹത്തിനു കാണിച്ചു കൊടുക്കണം. വ്യത്യസ്തങ്ങളായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉളള നാടാണിത്. ആ വൈവിധ്യം നിലനിര്‍ത്തുകയാണ്, ഈ തിരഞ്ഞെടുപ്പിലൂടെ നാം ചെയ്യേണ്ടത്.

നാടിന്റെ വൈവിധ്യത്തെ തകര്‍ക്കാന്‍ നരേന്ദ്ര മോദിയെ അനുവദിക്കില്ല. ആന്ധ്രയിലെയും മാടായിയിലെയും വൈവിധ്യം നിലനിര്‍ത്തണം' - എന്നും യെചൂരി പറഞ്ഞു. യെചൂരിയുടെ മാടായിക്കാവ് പരാമര്‍ശത്തിന് സദസില്‍നിന്നു വന്‍ കയ്യടി നേടുകയും ചെയ്തു.
Keywords: Sitaram Yechury invited Narendra Modi to Madayikavu temple, Kannur, News, Sitaram Yechury, Invited, Narendra Modi, Madayikavu Temple, Politics, Religion, CPM, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.