ബിജെപിയെ പരാജയപ്പെടുത്തുകയെന്നതാണ് സിപിഎമിന്റെ മുഖ്യദൗത്യമെന്ന് സീതാറാം യെച്ചൂരി; 'ഹിന്ദുത്വ അജൻഡയെ നേരിടാന്‍ മതനിരപേക്ഷ നിലപാട് വേണം'

 


കണ്ണൂർ: (www.kvartha.com 07.04.2022) ബിജെപിയെ പരാജയപ്പെടുത്തുകയെന്നതാണ് സിപിഎമിന്റെ മുഖ്യദൗത്യമെന്നും ഇതിനായി പാര്‍ടിയെ ശക്തിപ്പെടുത്തുമെന്നും ജനറല്‍ സെക്രടറി സീതാറാം യെച്ചൂരി പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവിനാണ് ബിജെപി ശ്രമിക്കുന്നത്. ഹിജാബും ഹലാലുമാണ് ബിജെപി ആയുധം. ബിജെപിക്കെതിരെ വിട്ടുവീഴ്ച‌‌‌യില്ലാത്ത നിലപാടാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. ഹിന്ദുത്വ അജൻഡയെ നേരിടാന്‍ മതനിരപേക്ഷ നിലപാട് വേണം. സ്വയം ശക്തിപ്പെടുത്തുകയും ഇടത് ഐക്യം കൊണ്ടുവരുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
     
ബിജെപിയെ പരാജയപ്പെടുത്തുകയെന്നതാണ് സിപിഎമിന്റെ മുഖ്യദൗത്യമെന്ന് സീതാറാം യെച്ചൂരി; 'ഹിന്ദുത്വ അജൻഡയെ നേരിടാന്‍ മതനിരപേക്ഷ നിലപാട് വേണം'

മതനിരപേക്ഷ സഖ്യത്തില്‍ ഉണ്ടെന്നോ ഇല്ലെന്നോ കോണ്‍ഗ്രസ് ഇതുവരെ പറഞ്ഞിട്ടില്ല. സിപിഐ എം സെമിനാറില്‍ പോലും പങ്കെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നില്ലെന്നും യെച്ചൂരി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി. ഇന്ധനവിലയാണ് ഇന്ന് രാജ്യം നേരിടുന്ന പ്രധാനവെല്ലുവിളി. ഇന്ധനത്തിനുമേലുള്ള സെസുകള്‍ പിന്‍വലിക്കണം. നികുതി കുറച്ച് ഇന്ധനവില നിയന്ത്രിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരട് രാഷ്ട്രീയ പ്രമേയത്തില്‍ ചര്‍ച പുരോഗമിക്കുകയാണെന്നും യെച്ചൂരി വ്യക്തമാക്കി. 12 പേര്‍ നിലവില്‍ ചര്‍ചയില്‍ പങ്കെടുത്തു. കരട് പ്രമേയത്തിന് 4001 ഭേദഗതി ലഭിച്ചു. കരട് രാഷ്ട്രീയ പ്രമേയത്തില്‍ ചര്‍ച വെള്ളിയാഴ്ച പൂര്‍ത്തിയാവുമെന്നും യെച്ചൂരി പറഞ്ഞു. കെ റെയിൽ നടപ്പിലാക്കുകയെന്നത് സംസ്ഥാന സർകാരിൻ്റെ വിഷയമാണ്. സർകാർ തീരുമാനങ്ങളിൽ ഇടപെടാതിരിക്കുകയാണ് പാർടി നയമെന്നും യെച്ചൂരി പറഞ്ഞു.

Keywords:  News, Kerala, Kannur, Top-Headlines, CPM, BJP, Press meet, Congress, CPI(M), Issue, Government, Sitaram Yechury, Sitaram Yechury said that the main task of the CPM is to defeat the BJP.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia