വി.എസിന്റെ പ്രസ്താവന തികഞ്ഞ അച്ചടക്കലംഘനം: ശിവദാസ മേനോന്‍

 


വി.എസിന്റെ പ്രസ്താവന തികഞ്ഞ അച്ചടക്കലംഘനം: ശിവദാസ മേനോന്‍
തിരുവനന്തപുരം: പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയ വിഎസ്സിന്റെ നടപടി തികഞ്ഞ അച്ചടക്കലംഘനമാണെന്ന് സി.പി.എം നേതാവും ടി. ശിവദാസ മേനോന്‍ പറഞ്ഞു. പിണറായിയെ ഡാങ്കേയോട് ഉപമിച്ചത് കടന്നാക്രമണമാണ്. പാര്‍ട്ടി ഘടകത്തില്‍ പറയേണ്ട കാര്യമാണ് പരസ്യമായി പറഞ്ഞത്. പാര്‍ട്ടിയുടെ നിലപാടുകള്‍ പാര്‍ട്ടി സെക്രട്ടറിയാണ് പറയേണ്ടതെന്നും ശിവദാസമേനോന്‍ പറഞ്ഞു.

അതേ സമയം, വി എസിന്റെ പ്രസ്താവനയോട് മറുപടിയോ പ്രതികരണമോ പറയാനില്ലെന്ന് ദേശാഭിമാനി എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തി വ്യക്തമാക്കി. പിണറായി വിജയന്‍ ഡാങ്കേയാണെന്നത് ആരും അംഗീകരിക്കില്ല. അച്ചടക്കമെന്താണെന്ന് തനിക്കും വിഎസ്സിനും അറിയാമെന്നും ദക്ഷിണാമൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.

Keywords:  Thiruvananthapuram, Kerala, V.S Achuthanandan, Pinarayi vijayan, CPM


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia