Robbery | 'കുറ്റൂരില്‍ ആള്‍താമസം ഇല്ലാത്ത വീടിന്റെ വാതില്‍ കുത്തിത്തുറന്ന് ആറര പവന്‍ സ്വര്‍ണം കവര്‍ന്നു'

 


തിരുവല്ല: (www.kvartha.com) കുറ്റൂരില്‍ ആള്‍താമസം ഇല്ലാത്ത വീടിന്റെ മുന്‍ വാതില്‍ കുത്തിത്തുറന്ന് ആറര പവന്‍  സ്വര്‍ണം
കവര്‍ന്നതായി പരാതി. കുറ്റൂര്‍ മാമ്മൂട്ടില്‍ പടി ജന്‍ക്ഷനില്‍ വിദേശ മലയാളിയായ വാലുപറമ്പില്‍ വീട്ടില്‍ ലൈസണിന്റെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച പുലര്‍ചെ രണ്ടരയോടെ ആണ് മോഷണം നടന്നത്.

വീടിന്റെ ഒന്നാം നിലയിലെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷണം പോയതെന്നാണ് പരാതിയില്‍ പറയുന്നത്. വിദേശത്തുള്ള വീട്ടുടമ ഉച്ചയോടെ അടുത്ത ബന്ധുവിനെ ഫോണില്‍ വിളിച്ചപ്പോഴാണ് സ്വര്‍ണം മോഷണം പോയ വിവരം അറിഞ്ഞത്.

Robbery | 'കുറ്റൂരില്‍ ആള്‍താമസം ഇല്ലാത്ത വീടിന്റെ വാതില്‍ കുത്തിത്തുറന്ന് ആറര പവന്‍ സ്വര്‍ണം കവര്‍ന്നു'

വീടിന്റെ കാവല്‍ ഏല്‍പ്പിച്ചിരുന്ന പത്ര ഏജന്റ് കൂടിയായ രാജു പുലര്‍ചെ രണ്ടരയോടെ വീട്ടിലെത്തിയിരുന്നു. രാജുവിന്റെ സ്‌കൂടറിന്റെ ശബ്ദവും വെളിച്ചവും കണ്ട മോഷ്ടാവ് വീടിന്റെ മുന്‍ വാതിലില്‍ കൂടി കടന്നു കളയുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords:  Six sovereigns of gold, stolen from home, Pathanamthitta, News, Robbery, Complaint, Police, Probe, Gold, Case, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia